പ്രയാഗ് രാജ് :ക്രിക്കറ്റ് താരം അനില്‍ കുംബ്ലെയും ഭാര്യ ചേതന രാമതീര്‍ത്ഥയും പ്രയാഗ് രാജില്‍ എത്തി മഹാകുംഭമേളയില്‍ പങ്കെടുത്തു. ഇരുവരും ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിച്ചു.
‘അനുഗൃഹീതനായി….’.എന്നാണ് അനില്‍ കുംബ്ലെ മഹാകുംഭമേളയില്‍ സ്നാനം ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ഇരുവരും ഗംഗയില്‍ ജലം പ്രാര്‍ത്ഥനയോടെ കൈക്കുമ്പിളില്‍ എടുത്തു നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടെ നിരവധി ഫോട്ടോകള്‍ അദ്ദേഹം സമൂഹമാധ്യമ പേജില്‍ പങ്കുവെച്ചു.
ക്രിക്കറ്റ് താരം സുരേഷ് റെയ്ന, സെയ്ന നെഹ് വാള്‍, അമിത് ഷായുടെ മകന്‍ ജയ് ഷാ എന്നിവരും മഹാകുംഭമേളയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: