കൊട്ടാരക്കര : ക്ഷേത്രത്തിൽ പൊങ്കാല കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ കുടുംബത്തിന് നേരെ സിപിഎം ആക്രമണം. സംഭവത്തിൽ ആർഎസ്എസ് പള്ളിക്കൽ കിഴക്ക് ശാഖാകാര്യവാഹ് മൈലം വെള്ളാരം കുന്നുചരുവിള പുത്തൻവീട്ടിൽ അരുൺ , അമ്മ ലത, അച്ഛൻ സത്യൻ (ബിജെപി പഞ്ചായത്ത് സമിതി അംഗം ) ഭാര്യ അമൃത , ആറുമാസം പ്രായമുള്ള മകൻ അദ്വൈത് എന്നിവർക്ക് പരിക്കേറ്റു.
തലയിലും കഴുത്തിലും വെട്ടേറ്റു ആഴത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ അരുണിനെയും തലയ്‌ക്കും കൈക്കും കാലിനും പരിക്കേറ്റ ലതയെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും കൈക്കും കാലിനും പരിക്കേറ്റ സത്യൻ, അമൃത, കുഞ്ഞ് എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാവിലെ 9.30 ന് മൈലം വെള്ളാരംകുന്ന് മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ പൊങ്കാല കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴി അക്രമികൾ വടി വാൾ, കമ്പി വടി എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സിപിഎമ്മുകാരായ കരുമാടി വിഷ്ണു, വിജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമി സംഘം എത്തിയത്
മുൻപും ഇതേ അക്രമികൾ അരുണിനെയും സഹോദരനായ സൈനികനെയും ആക്രമിച്ചിരുന്നു. അന്ന് ചില സിപിഎം നേതാക്കൾ ഇടപെട്ട് പ്രതികളെ രക്ഷിക്കുകയായിരുന്നു. ക്ഷേത്രത്തിലെ പൊങ്കാല കഴിഞ്ഞു മടങ്ങിയവരെ ആക്രമിച്ച സംഭവത്തിൽ ഭക്തജനങ്ങളും പ്രദേശവാസികളും കടുത്ത പ്രതിഷേധത്തിലാണ്. കൊട്ടാരക്കര പോലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് വൻ പോലീസ് സന്നഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: