പ്രയാഗ്‌രാജ് : ലോകത്തിലെ ഏറ്റവും വലിയ സനാതനമേളയായ മഹാകുംഭമേളയ്‌ക്കെതിരെ ആർ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ്. 50 കോടി ജനങ്ങൾ പങ്കെടുത്ത കുംഭമേള ഉപയോഗ ശൂന്യമായ കാര്യമാണെന്നാണ് ലാലു പ്രസാദിന്റെ പ്രസ്താവന .
‘ കുംഭമേളയ്‌ക്ക് എന്തെങ്കിലും അർത്ഥമുണ്ടോ? മണ്ടത്തരം ‘ എന്നാണ് എ എൻ ഐയോട് സംസാരിക്കവേ ലാലുവിന്റെ വാക്കുകൾ . കിലോമീറ്ററുകൾ താണ്ടി എത്തി ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തവരെ അധിക്ഷേപിക്കും വിധമാണ് ലാലുപ്രസാദിന്റെ പ്രസ്താവന
.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട സംഭവത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയ ലാലു പ്രസാദ് പിന്നീട് ഹിന്ദു വിശ്വാസങ്ങളെ ആക്ഷേപിക്കും വിധം പ്രതികരിക്കുകയായിരുന്നു. കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: