ന്യൂദല്‍ഹി: അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുളള അമേരിക്കയുടെ രണ്ടാം വിമാനം പഞ്ചാബിലെ അമൃത്‌സര്‍ വിമാനത്താവളത്തിലിറങ്ങി.119 ഇന്ത്യാക്കാരാണ് അമേരിക്കന്‍ സൈനിക വിമാനത്തിലുളളത്. ഇവരെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്‌നീത് സിംഗ് ബിട്ടു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തി.
അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയില്‍ നിന്നുള്ള രണ്ടാം വിമാനമാണിത്. ശനിയാഴ്ച രാത്രി വൈകിയെത്തിയ എത്തിയ വിമാനത്തില്‍ 67 പേര്‍ പഞ്ചാബികളാണ്.
ഹരിയാനക്കാരായ 33 പേരും ഗുജറാത്ത് സ്വദേശികളായ 8 പേരും വിമാനത്തിലുണ്ട്. ഉത്തര്‍ പ്രദേശ് സ്വദേശികളായ 3 പേരും, മഹാരാഷ്‌ട്ര രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേര്‍ വീതവും, ജമ്മു കാശ്മീര്‍ ഹിമാചല്‍ പ്രദേശ് ഗോവ സ്വദേശികളായ ഓരോ ആള്‍ക്കാരും വിമാനത്തിലുണ്ട്.ഡൊണാള്‍ഡ് ട്രം പ് അധികാരമേറ്റ ശേഷം അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശകതമായ നടപടിയാണ് സ്വീകരിച്ചിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: