വെസ്സന്ഹോസ്: ജര്‍മ്മനിയിലെ വെസ്സന്ഹോസില് നടക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ് മത്സരത്തില്‍ ഒരൊറ്റ മത്സരവും ജയിച്ചില്ലെങ്കിലും ലോകചാമ്പ്യന് ഗുകേഷിന് ലഭിച്ചത് 17.33 ലക്ഷം രൂപ (20,000 ഡോളര്‍). എട്ട് പേര് പങ്കെടുത്ത മത്സരത്തില്‍ എട്ടാമനായിരുന്നു ഗുകേഷ്. ഒടുവിലത്തെ റൗണ്ടില്‍ ഫ്രഞ്ച് താരം അലിറെസ ഫിറൂഷയോടും തോറ്റു.
ജര്‍മ്മനിയുടെ വിന്‍സെന്റ് കെയ്മറാണ് ചാമ്പ്യന്‍. ഈ ടൂര്‍ണ്ണമെന്റില്‍ മാഗ്നസ് കാള്സന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആഗോള ചെസ് ഫെഡറേഷനായ ഫിഡെ ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്റിന് എതിരാണ്. കാരണം ഇതില്‍ കരുക്കള്‍ നിരത്തുന്നത് ഓരോ മത്സരത്തിലും ഓരോ രീതിയിലാണ്. അതിനാല്‍ മനപാഠം പഠിച്ച ഓപ്പണിംഗ് ശൈലിയൊന്നും ഇവിടെ ഏശില്ല. അമേരിക്കയിലെ പ്രതിഭാശാലിയായ ബോബി ഫിഷര്‍ എന്ന ഗ്രാന്റ് മാസ്റ്ററാണ് ചെസ് 960 എന്നറിയപ്പെടുന്ന ഫ്രീസ്റ്റൈല്‍ ചെസ് കണ്ടെത്തിയത്. 960ഓളം വ്യത്യസ്തമായ രീതികളില്‍ കരുക്കള്‍ ബോര്‍ഡില്‍ ഫ്രീസ്റ്റൈല്‍ ചെസ് മത്സരത്തില്‍ അടുക്കി വെയ്ക്കാനാവും.
വിജയികള്‍ യഥാക്രമം: 1. വിന്‍സെന്റ് കെയ്മര്‍ 2.ഫാബിയാനോ കരുവാന 3. മാഗ്നസ് കാള്സന് 4.ജൊവോകീര് സിന്‍ഡറോവ് 5.ഹികാരു നകാമുറ 6.നോഡിര്‍ബെക് അബ്ദുസത്തൊറോവ് 7.അലിറെസ ഫിറൂഷ 8. ഗുകേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: