കൊച്ചി:എറണാകുളത്ത് കോതമംഗലം ചെക്ക് ഡാമില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി ആര്യപ്പിള്ളിയില്‍ മരിയ അബി (15) ആണ് മരിച്ചത്.
കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെട്ടാണ് മരണം. അമ്മയ്ക്കൊപ്പം ചെക് ഡാമില്‍ കുളിക്കാനെത്തിയതായിരുന്നു കുട്ടി.
അമ്മയും അപകടത്തില്‍പെട്ടെങ്കിലും രക്ഷപ്പെടുത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം അടക്കം നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: