കോട്ടയം: നഴ്‌സിംഗ് കോളജിലെ റാഗിംഗില്‍ കോട്ടയം ഗവ. നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാളിനും അസി. പ്രഫസര്‍ക്കും സസ്പന്‍ഷന്‍. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. സുലേഖ എ.ടി., അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.റാഗിംഗ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ചപറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെയും അടിയന്തരമായി നീക്കംചെയ്യാന്‍ നിര്‍ദേശം നല്‍കി് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
അതിനിടെ, നഴ്‌സിംഗ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റാഗിംഗ് ദൃശ്യങ്ങളുടെ ആദ്യ സെക്കന്‍ഡുകള്‍ കാണുമ്പോള്‍ തന്നെ അതിക്രൂരമാണ്.
വീഡിയോ മുഴുവന്‍ കാണാന്‍ പോലും കഴിഞ്ഞില്ല. സസ്‌പെന്‍ഷനില്‍ ഒതുങ്ങേണ്ട വിഷയം അല്ല. പ്രതികളെ പുറത്താക്കുന്ന കാര്യം ഉള്‍പ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: