Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി വിരുദ്ധ വാര്‍ത്ത: രാജഗോപാലിന് ‘എഡിറ്റര്‍ അറ്റ് ലാര്‍ജ്’ പദവിയും പോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2025, 10:02 pm IST
in India

ന്യൂഡെല്‍ഹി: അമേരിക്കന്‍ കോടീശ്വരന്‍ ജോര്‍ജ് സോറസ് ഇന്ത്യയിലെ മാധ്യമങ്ങളെ സ്വാധീനിക്കാന്‍ കോടികള്‍ ഒഴുക്കിയ വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കെ, ഇംഗ്ലീഷ് പത്രമായ ‘ദ ടെലിഗ്രാഫ്’ ലെ ‘എഡിറ്റര്‍ അറ്റ് ലാര്‍ജ്’ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ആര്‍. രാജഗോപാല്‍ സ്ഥാനം രാജിവെച്ചു. മോദി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്ന ടെലിഗ്രാഫ് പത്രത്തിന്റെ എഡിറ്റോറിയലില്‍ നിര്‍ണായക പങ്കാണ് എഡിറ്ററായിരുന്നപ്പോള്‍ രാജഗോപാല്‍ വഹിച്ചിരുന്നത്.

രാജഗോപാല്‍ ഒരുക്കിയ പത്രം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നല്‍കാന്‍ സംഘാടക നീക്കം ഉണ്ടായിരുന്നു. വിശ്വാസ്യത നഷ്ടപ്പെടുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നപ്പോള്‍ എഡിറ്റര്‍ പദവിയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് രാജഗോപാലിനെ മാറ്റിയിരുന്നു. എഡിറ്റര്‍ അറ്റ് ലാര്‍ജ് എന്ന അധികാരമില്ലാത്ത പദവിയില്‍ തുടരാന്‍ മാത്രമാണ് അനുവദിച്ചത്. പത്രപ്രവര്‍ത്തനത്തില്‍ കാര്യമായ സംഭാവനകള്‍ ഒന്നുമില്ലാത്ത രാജഗോപാലിനെ വലിയ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആഘോഷിച്ചതിന് പിന്നിലെ ശക്തികളുടെ മുഖംമൂടി പുറത്തു വന്നുകൊണ്ടിരിക്കുമ്പോഴാണ് പുതിയ നടപടി.

ബിജെപിയേയും നരേന്ദ്ര മോദിയേയും മോശപ്പെടുത്താന്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകരെ പാട്ടത്തിനെടുക്കാനുള്ള ജോര്‍ജ് സോറസ് പദ്ധതിയെക്കുറിച്ച് വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകരുവരെ പദ്ധതിയില്‍ ഗുണഭോക്താക്കളായി.

ബിജെപി വിരുദ്ധരായ അര്‍ബന്‍ നക്സലുകളും ഇസ്ലാമിക തീവ്രവാദി മാധ്യമപ്രവര്‍ത്തകരെയും തിരഞ്ഞുപിടിച്ച് പരിശീലനം നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗജന്യ ഡാറ്റയും കണ്ടന്റുമെന്ന പേരില്‍ രാജ്യവിരുദ്ധ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പിന്തുണ നല്‍കി. വിവിധ രാജ്യങ്ങളിലെ ബിസിനസ് സ്ഥാപനങ്ങള്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഓഹരി വിപണികള്‍ തകര്‍ക്കാന്‍ സോറസ് ഫണ്ട് കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് നെറ്റ്‌വര്‍ക്ക് ശക്തമാക്കി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശീലനവും സ്‌പോണ്‍സര്‍ഷിപ്പും നല്‍കി രാജ്യവിരുദ്ധ, മോഡി വിരുദ്ധ വാര്‍ത്തകള്‍ ജനങ്ങളിലെത്തിച്ചു. കേന്ദ്രത്തില്‍ മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ജാതി സംവരണം നിര്‍ത്തലാക്കുമെന്നു അമിത് ഷായും സംഘപരിവാര്‍ നേതാക്കളും പ്രസംഗിക്കുന്ന ഫേക്ക് വീഡിയോകള്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വ്യാപകമായി പ്രചരിപ്പിച്ചു. പിന്നാക്കക്കാര്‍ക്ക് ഗുണകരമായ ജാതി സെന്‍സസ് നടപ്പാക്കാന്‍ ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കണമെന്ന പ്രചാരണവും നടന്നു.

അമേരിക്കന്‍ വികസന ഏജന്‍സിയുടെ (യു.എസ്.എയ്ഡി) ഫണ്ടും ഇതിന് ഉപയോഗിച്ചതായി രേഖകള്‍ പുറത്തായി. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ഉടന്‍ യു.എസ്.എയ്ഡിയുടെ ഈ പരിപാടി നിര്‍ത്തലാക്കിയത് ഇന്ത്യയിലെ വ്യാജ വാര്‍ത്താ പ്രചാരകര്‍ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഡാറ്റാലീഡ്സ്, ഡിജിപബ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വിദേശ സഹായമില്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.

വിക്കിലീക്സ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യു.എസ്.എയ്ഡിയുടെ നിഗൂഢ പദ്ധതികള്‍ അന്വേഷിക്കണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ഇത്തരം മാധ്യമ ശൃംഖലയെ നിരീക്ഷിച്ചു വരികയാണ്. നിഷികാന്ത് ദുബെയുടെ ആവശ്യത്തിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ ഗുണഭോക്താക്കള്‍ മുഴുവന്‍ നിയമക്കുരുക്കിലാകും.

Tags: 'Editor at Large'telegraph
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

മധ്യസ്ഥശ്രമങ്ങളുടെ പേരിൽ തിളങ്ങാനിരുന്ന പാകിസ്ഥാനെ തള്ളി ട്രമ്പ് ; കരാർ ഒപ്പിടാൻ പോലും ക്ഷണിച്ചില്ല ; അമേരിക്ക എന്നും ഇന്ത്യയ്‌ക്കൊപ്പമാണെന്നും ട്രമ്പ്

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

പരീക്ഷാ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ (ഇടത്ത്) കുട്ടികളെ കര്‍ശന പരിശോധനയ്ക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനിക്കുന്നു (വലത്ത്)

നീറ്റ് പുനപരീക്ഷയ്‌ക്ക് മുന്നോടിയായി ജൂണ്‍ 20 ശനിയാഴ്ച എന്‍ടിഎ രാജ്യവ്യാപകമായി മുന്‍കരുതല്‍ പരിശീലനം നടത്തും

കടയ്‌ക്കലില്‍ 7 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: ഒരാള്‍ പിടിയില്‍

ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കുന്നത് 900 കോടിയുടെ ബിസിനസ് : ബിഎസ്എഫിനെ നിരീക്ഷിക്കാനും ആളുകൾ ; എല്ലാം തകർത്തത് എസ് ഐ ആറെന്ന് ഏജന്റുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.