തിരുവനന്തപുരം: പാലക്കാട് ഒയാസിസ് കമ്പനിക്ക് ബ്രൂവറിക്കായി സ്ഥലം കണ്ടെത്തിയ എലപ്പുള്ളി പഞ്ചായത്തില്‍ സി പി എം കൊണ്ടു വന്ന അവിശ്വാസ നീക്കം പാളി. ബിജെപിയും യുഡിഎഫും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
പഞ്ചായത്തിന്റെ അഴിമതിക്കെതിരെ എന്ന വാദമുയര്‍ത്തിയാണ് സിപിഎം എലപ്പുള്ളിയില്‍ അവിശ്വാസം കൊണ്ടുവന്നത്. യുഡിഎഫും ബിജെപിയും വിട്ടുനിന്നതോടെ ഇരുവരും തമ്മില്‍ അവിശുദ്ധ ബന്ധമെന്ന ആരോപണമാണ് സി പി എം ഉയര്‍ത്തുന്നത്.
ആകെ 22 അംഗങ്ങളാണ് പഞ്ചായത്തില്‍ ഉളളത്. ക്വാറം തികയാന്‍ 11 അംഗങ്ങള്‍ വേണം. 9 കോണ്‍ഗ്രസ് അംഗങ്ങളും 5 ബി ജെ പി അംഗങ്ങളും വിട്ടു നിന്നതോടെ ക്വാറം തികയാത്തതിനാല്‍ പ്രമേയം അവതരിപ്പിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: