തിരുവനന്തപുരം:സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി അശ്വതി ശ്രീനിവാസ് സ്ഥാനമേറ്റു. തിരുവനന്തപുരം സബ് കലക്ടര്‍, എറണാകുളം ജില്ല ഡെവലപ്മെന്റ് കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
കോട്ടയം സ്വദേശിനിയായ അശ്വതി ശ്രീനിവാസ് 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.2022 ഒക്ടോബറിലാണ് തിരുവനന്തപുരം സബ് കള്കടറായി ചുമതലയേറ്റത്. നിതി ആയോഗ് അസിസ്റ്റന്റ് സെക്രട്ടറി, പാലക്കാട് അസിസ്റ്റന്റ് കളക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
മെഡിക്കല്‍ ബിരുദധാരിയാണ് അശ്വതി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 40ാം റാങ്ക് നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: