ഈ വർഷത്തെ കുംഭമേളയിലെ വലിയൊരു ശ്രദ്ധാകേന്ദ്രം ആയിരുന്നു മേള നഗരിയിൽ മാലകൾ വിൽക്കാൻ വന്ന പതിനാറുകാരിയായ കൊച്ചനുജത്തി മൊണാലിസ ബോസ്‌ലെ.
കഴിഞ്ഞ ദിവസം മാതൃഭൂമി സംഘടിപ്പിച്ച സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റിൽ ( ‘ക’ അക്ഷരോത്സവം ) പ്രതിനിധിയായി കമ്യുണിസ്റ്റ്കാരനായ എം സ്വരാജ് ഉം പങ്കെടുത്തിരുന്നു . നിരവധി പേരെ സാക്ഷിയാക്കി മോണോലിസയെ പറ്റി, അവരുടെ നാടിനെ പറ്റി എം സ്വരാജ് വാചാലനായി. കേട്ടുനിന്നവർ കയ്യടിച്ചു . . പലരും നെറ്റി ചുളിച്ചു.. കേരളത്തെ സാമ്യപ്പെടുത്തി ആ നാടിനെ വിലയിരുത്തി.
കള്ളം ചെയ്യുന്നവരെ മാത്രം അല്ല, കള്ളം പറയുന്നവരും പ്രചരിപ്പിക്കുന്നവരും കള്ളൻമാർ തന്നെയാണ് എന്ന് ഓർമ്മപെടുത്തിക്കൊണ്ട് നേരെ വിഷയത്തിലേക്ക് വരാം..
മധ്യപ്രദേശിലെ #Khargone ജില്ലയാണ് മോണോലിസയുടെ നാട് .
Khargone ജില്ലയിൽ മാത്രം 6 സെൻട്രൽ സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
1. Central School Barwah: Phone : 07280222402
2. Central School Khargone: Phone : 07282231563
3. Central School Kasrawad: Phone : 07285232231
4. Eklavya Ideal Residential School Khargone: Phone : 07282231171
5. Jawahar Navodaya Vidyalaya Junapani Sanawad: Phone : 07282232270:
6. Devi Ahilya Govt. Excellence H.S.S. Khagone: Phone : 07280266277
(ഇനി കേരളത്തിൽ അവരവരുടെ ജില്ലയിൽ എത്ര സെൻട്രൽ സ്‌കൂളുകൾവീതമുണ്ട് എന്ന് സ്വയം അന്വേഷിക്കുക.!)
Khargone ജില്ല ഒൻപത് ബ്ലോക്കുകൾ ആക്കി തിരിച്ചിരിക്കുന്നു.
അതിൽ ആദ്യത്തെ ബ്ലോക്ക് Badwaha block, ഈ ബ്ലോക്കിൽ തന്നെ 16 ക്ലസ്റ്ററുകൾ ഉണ്ട്.
Bhss Badwaha Cluster: 66 സ്‌കൂളുകൾ
Ghss Badwaha Cluster: 54 സ്‌കൂളുകൾ
Hs Amba Cluster: 38 സ്‌കൂളുകൾ
Hs Badud Cluster: 44 സ്‌കൂളുകൾ
Hs Baswa Cluster : 54 സ്‌കൂളുകൾ
Hs Bhulgaon Cluster: 42 സ്‌കൂളുകൾ
Hs Jethway Cluster: 43 സ്‌കൂളുകൾ
Hs Kanapur Cluster: 51 സ്‌കൂളുകൾ
Umriya Chouki Cluster: 38 സ്‌കൂളുകൾ
Hss Bagod Cluster: 41 സ്‌കൂളുകൾ
Hss Balwada Cluster: 43 സ്‌കൂളുകൾ
Hss Bangarda Cluster : 27 സ്‌കൂളുകൾ
Hss Bediya Cluster : 51 സ്‌കൂളുകൾ
Hss Katkut Cluster: 55 സ്‌കൂളുകൾ
Hss Sanawad Cluster: 74 സ്‌കൂളുകൾ
Hss Sorthi Barul Cluster: 46 സ്‌കൂളുകൾ
ആകെ 680 സ്‌കൂളുകൾ Badwaha block ൽ മാത്രം ഉണ്ട് !
ഇങ്ങനെ ഇനിയും എട്ട് ബ്ലോക്കുകളും നൂറുകണക്കിന് ക്ലാസ്ററുകളും ഉണ്ട്. അവിടെയൊക്കെയായി അയ്യായിരത്തിലധികം സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്!. (ലിങ്ക്: https://schools.org.in/madhya-pradesh/khargone )
കൂടാതെ നാല്പതിലധികം CBSC സ്കൂളുകളും ഇവിടെ ഉണ്ട് . ആർക്കും ഇന്റർനെറ്റിൽ സെർച് ചെയ്തു കണ്ടുപിടിക്കാം.
ഇനി ഒരു കാര്യം കൂടി പറയാം, അദ്ധ്വാനിച്ചു ജീവിക്കാൻ അധികം വിദ്യാഭ്യാസം ഒന്നും വേണം എന്നൊന്നും ഇല്ല. മാല വിൽക്കുന്നവർ, പൂവ് വിൽക്കുന്നവർ, ഓട വൃത്തിയാക്കുന്നവർ എന്ന് വേണ്ട സമൂഹത്തിൽ എന്ത് ജോലിചെയ്തു ജീവിക്കുന്നവർക്ക് അവരുടേത് ആയ അഭിമാനം ഉണ്ട് , അവർ അദ്ധ്വാനിച്ചു ജീവിക്കുന്നു.
വിദ്യാഭ്യാസത്തിന്റെ കണക്ക് പറഞ്ഞു വരുന്ന, സ്വയം അദ്ധ്വാനിക്കാതെ മറ്റുള്ളവരുടെ വിയർപ്പ് കൊണ്ട് ജീവിക്കുന്നവർക്ക്… എം സ്വരാജിനെ പോലുള്ളവർക്ക് നല്ലോണം കുറ്റബോധമാണ് ഉണ്ടാവേണ്ടത് .
വർഷങ്ങളോളം കമ്യുണിസ്റ്റുകാർ ഭരിച്ചു സ്വർഗ്ഗമാക്കിയ ബംഗാളിലെ സ്‌കൂളുകളുടെ എണ്ണം കൊണ്ടാണല്ലോ, അവർ പഠിച്ചു IAS എടുത്ത് കേരളത്തിൽ അടക്കം വന്നു പൊറോട്ടയ്‌ക്ക് മാവ് കുഴക്കുന്നതും വാർക്ക പണിയും തേപ്പ് പണിയുമായി കഴിയുന്നതും . .!
കേരളത്തിലെ അതേ വിദ്യാദ്യാസത്തിന്റെയും സംസ്കാരത്തിന്റെയും നിറകുടങ്ങൾ തന്നെയാണ് ഇതുവരെ പഠിച്ച് IAS എടുത്ത് ആൺ പെൺ വ്യത്യാസമില്ലാതെ മൂലത്തിൽ സ്വർണ്ണം കൊണ്ടുവന്ന് കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നത് . .!!
വിദ്യാഭ്യാസം/സംസ്കാരം/തൊഴിൽ എന്നിവ നാടിന്റെ സാഹചര്യവും ആയി ബന്ധപ്പെട്ടുകിടക്കുന്നു എന്നെങ്കിലും ആദ്യം മനസ്സിലാക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക