Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാലായില്‍ ശിവലിംഗം; ഹിന്ദു-ക്രിസ്ത്യന്‍ മതസ്പര്‍ദ്ധയ്‌ക്ക് ജമാഅത്തെ ഇസ്ലാമി; മീഡിയ വണ്ണിനെതിരെ കേസ്‌

Janmabhumi Online by Janmabhumi Online
Feb 13, 2025, 09:57 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പാലാ: പാലാ രൂപതയുടെ കീഴിലുള്ള ഭൂമിയില്‍ കപ്പ കൃഷിക്കായി ഭൂമി നിരപ്പാക്കുന്നതിനിടെ ശിവലിംഗം കണ്ടെത്തിയ സംഭവത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി ആരോപിച്ച് പൊലീസ് പരാതി. കാസ മണ്ഡലം പ്രസിഡണ്ട് മാഗി ഡൊമിനിക് പാലാ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ മീഡിയ വണ്‍ ചാനലിനെതിരെയും അതിന്റെ പത്രപ്രവര്‍ത്തകരെയും കുറ്റപ്പെടുത്തുന്നു. ഇത് ജമാഅത്തെ ഇസ്ലാമിയുടെ ഗൂഢനീക്കത്തിന്റെ ഭാഗമെന്നുമാണ് ആരോപണം. വാര്‍ത്തയ്‌ക്ക് അടിസ്ഥാനമില്ലാത്ത പ്രചാരണം നല്‍കിയാണ് വിവാദം സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

പരാതിയില്‍ പറയുന്നതനുസരിച്ച്, ശിവലിംഗം കണ്ടെത്തിയ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളപ്പാട് ഭഗവതി ക്ഷേത്ര ഭാരവാഹികളും രൂപതാ നേതൃത്വവും 2025 ഫെബ്രുവരി 8ന് ബിഷപ് ഹൗസില്‍ കൂടിയാലോചന നടത്തി. ഹൈന്ദവ ആചാര്യന്മാരുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഇരുവിഭാഗങ്ങളും തീരുമാനിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെയോ ആരും ഉന്നയിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍, 2025 ഫെബ്രുവരി 12ന്, മീഡിയ വണ്‍ ചാനലിന്റെ ക്യാമറാമാനും റിപ്പോര്‍ട്ടറും സ്ഥലത്തെത്തി ‘ക്ഷേത്ര ഭാരവാഹികളുടെ അവകാശവാദത്തെ പാലാ ബിഷപ്പ് ഹൗസ് നിഷേധിച്ചു’ എന്ന തലക്കെട്ടോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് ചാനലുകളിലൂടെയും വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

പരാതിക്കാരന്റെ ആരോപണപ്രകാരം, ഈ വാര്‍ത്ത മനപ്പൂര്‍വം ഹൈന്ദവ-ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതിനായി പ്രചരിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇരുസമുദായങ്ങള്‍ തമ്മില്‍ പരസ്പര ആരോപണങ്ങളും അവഹേളനങ്ങളും വ്യാപകമായി.

മാധ്യമ ചാനലിന്റെ മാനേജിങ് എഡിറ്റര്‍ സി. ദാവൂദ്, ന്യൂസ് എഡിറ്റര്‍ പ്രമോദ് രാമന്‍, കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ജോസി, വാര്‍ത്ത ഷെയര്‍ ചെയ്ത ആലപ്പുഴ സ്വദേശി അന്‍സാരി സുഹാരി എന്നിവര്‍ക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തിയതിനും കലാപത്തിലേക്ക് പ്രേരിപ്പിച്ചതിനുമുള്ള നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

പരാതിയോടൊപ്പം മീഡിയ വണ്‍ വാര്‍ത്തയുടെ പോസ്റ്റര്‍, വീഡിയോ, ലിങ്കുകള്‍, ഷെയര്‍ ചെയ്ത വ്യക്തികളുടെ വിശദാംശങ്ങള്‍ എന്നിവയും സമര്‍പ്പിച്ചിട്ടുണ്ട്.

 

ശിവലിംഗം കണ്ടെത്തിയ പശ്ചാത്തലം

പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കപ്പ കൃഷിക്കായി ജെസിബി ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നതിനിടയില്‍ ശിവലിംഗവും സോപാന കല്ലും കണ്ടെത്തിയിരുന്നു. ഈ വിവരം അറിയിച്ചപ്പോള്‍ ക്ഷേത്ര ഭാരവാഹികളും രൂപതാ നേതൃത്വവും തമ്മില്‍ കൂടിയാലോചിച്ച് ദേവപ്രശ്‌നം നടത്താനും അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനുമാണ് തീരുമാനിച്ചത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൂത്താപ്പാടി ഇല്ലം വക തണ്ടലത്ത് മഹാദേവക്ഷേത്രം എന്ന പേരിലുള്ള ഒരു ശിവക്ഷേത്രം ആ ഭൂമിയില്‍ ഉണ്ടായിരുന്നതായാണ് ചരിത്രവിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഇല്ലം ക്ഷയിച്ചതോടെ ക്ഷേത്രം തകര്‍ന്നുവീഴുകയും തുടര്‍ന്ന് ആ ഭൂമി പല കൈമാറ്റങ്ങളിലൂടെ പാലാ രൂപതയുടെ ഉടമസ്ഥതയിലാകുകയുമായിരുന്നു.

ശിവലിംഗം ലഭിച്ച വിവരം അടുത്തുള്ള ക്രിസ്ത്യന്‍ വിശ്വാസികളാണ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്. ഈ വിവരം കേട്ടറിഞ്ഞ വിശ്വാസികള്‍ അവിടെയെത്തി ശിവലിംഗത്തെ വണങ്ങുകയും പൂജിക്കുകയും ചെയ്തു. ഇതുപോലുള്ള സംഭവങ്ങളില്‍ ശിവലിംഗങ്ങള്‍ ലഭിക്കുമ്പോള്‍ ഹൈന്ദവ വിശ്വാസികള്‍ അതിനെ ആരാധനയോടെ കാണുന്നതും പതിവാണ്.

ദേവപ്രശ്‌നം നടന്ന് ലഭിച്ച വിധിപ്രകാരം ശിവലിംഗം അടുത്തുള്ള ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുമോ അതോ അത് ലഭിച്ച ഭൂമിയില്‍തന്നെ സ്ഥാപിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്ത് അതനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നു പാലാ രൂപതാ നേതൃത്വം അറിയിച്ചിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് യാതൊരുവിധ തര്‍ക്കങ്ങളും നിലവിലില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ ഇടങ്ങളില്‍ ശക്തമായ പ്രതികരണമാണ് ഉയർന്നിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്

പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം ലഭിച്ചതിന്റെ പേരില്‍ മതസ്പര്‍ദ്ധ കത്തിക്കരിയ്‌ക്കാനുള്ള ശ്രമം ചില വിഭാഗങ്ങള്‍ നടത്തുന്നുവെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും സമാധാനം നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

Tags: Jamaat-e-IslamiMedia OneShiva LingamHindu-Christian
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീവ്രവാദ പ്രവർത്തനത്തെ മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്നു ; മീഡിയ വൺ ചാനലിനെതിരെ പൊലീസിൽ പരാതി

India

ബംഗ്ലാദേശിപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ പിടിയില്‍: തസ്ലിമ നസ്‌റിന്‍

Kerala

ഹൈന്ദവ ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന വാര്‍ത്ത; മീഡിയാവണ്ണിനെതിരെ പരാതി നല്‍കി കാസ

Main Article

ചതിയുടെ നീരാളിക്കഥകള്‍: പാലസ്തീന്‍ വഴി കശ്മീരിലേക്ക്

Kerala

‘മെക് സെവന് പിന്നിൽ ജമാഅത്തെ ഇസ്ലാമി, സുന്നി വിശ്വാസികൾ ഇതിൽ പെട്ടുപോകരുത്‌’ – സമസ്ത

പുതിയ വാര്‍ത്തകള്‍

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മഞ്ഞപ്പിത്തം ബാധിച്ച സഹോദരങ്ങളില്‍ രണ്ടാമത്തെ ആളും മരിച്ചു

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ പിടിയിലായ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ സഹോദരനായ നവാസ് ഷെരീഫിന്‍റെ മകള്‍ മറിയം ഷെറീഫുമായി പാകിസ്ഥാനിലെത്തി സംസാരിക്കുന്നു.

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഹരിയാനയിലെ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനില്‍ പോയി മറിയം നവാസിനെ കണ്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട് : സുപ്രീംകോടതിയില്‍ പുതിയ സത്യവാംഗ്മൂലം നല്‍കി

കോഴിക്കോട് ചികിത്സാപ്പിഴവ് കാരണം ഗര്‍ഭസ്ഥശിശു മരിച്ചെന്ന് പരാതി

സിസിടിവി ക്യാമറയിലൂടെ കല്യാണക്ഷണം…സാധാരണക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡിയുമായി ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies