തിരുവനന്തപുരം: കൃഷിഭവനുകള്‍ കര്‍ഷകര്‍ക്ക് സ്വന്തം വീടുപോലെ കയറിച്ചെല്ലാവുന്ന ഇടമാവണമെന്നും കാര്‍ഷിക സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോഴാണ് കൃഷി ഭവന് സ്മാര്‍ട്ടാകുന്നതെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലാനുസൃതമായ മാറ്റങ്ങള്‍ നമ്മുടെ സേവനങ്ങളില്‍ ഉണ്ടാകണമെന്നും സമയബന്ധിതവും കാര്യക്ഷമവുമായ സേവനങ്ങള്‍ കര്‍ഷകര്‍ക്ക് നല്കുന്നതില് ജീവനക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്മാര്‍ട്ട് കൃഷിഭവന് സേവനങ്ങള്‍ ഫലപ്രദമായി കര്‍ഷകര്‍ ഉപയോഗപ്പെടുത്തണമെന്നും, ഭക്ഷ്യസുരക്ഷ ലക്ഷ്യംവെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ പച്ചക്കറി യഞ്ജത്തിലൂടെ സ്വയംപര്യാപ്തതയിലേക്കുള്ള സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സംഭാവനകള്‍ നല്കാന് കര്‍ഷകരെ മന്ത്രി ആഹ്വാനം ചെയ്തു. ഉയര്‍ന്നു വരുന്ന ലോക ജനസംഖ്യ നമ്മുടെ മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. കാര്‍ഷികയോഗ്യമായ ഭൂമികളില്‍ നൂതന കൃഷി രീതികള്‍ അവലംബിച്ച് പരമാവധി കൃഷി ചെയ്തു മാത്രമേ ഈ പ്രതിസന്ധി തരണം ചെയ്യാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: