മുംബൈ : ജ്യോതിഷത്തിൽ ഹനുമാൻ ചാലിസ വായിക്കുന്നതിന്റെ നിരവധി ഗുണങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് . പക്ഷേ എന്നാൽ ഇപ്പോൾ ഹനുമാൻ ചാലിസയ്‌ക്ക് വൈദ്യശാസ്ത്രപരമായ ഗുണങ്ങളുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് , ന്യൂറോളജിസ്റ്റ് ഡോ. ശ്വേത അഡാതിയ . തന്റെ യൂട്യൂബിൽ ഇതിനെക്കുറിച്ച് ഒരു വീഡിയോയും ശ്വേത അഡാതിയ ചെയ്തിട്ടുണ്ട്. ഹനുമാൻ ചാലിസയുടെ ശാസ്ത്രീയ ഗുണങ്ങൾ ഡോ. ശ്വേത തന്റെ വീഡിയോയിൽ പറയുന്നുണ്ട്. ഹനുമാൻ ചാലിസ വായിക്കുന്നത് ഹൃദയത്തിനും മനസ്സിനും വളരെ ഗുണം ചെയ്യുമെന്നും ശ്വേത അഡാതിയ പറയുന്നു.
ഹനുമാൻ ചാലിസയെ ‘യോഗ ശ്വസനം’ ആയി പോലും കണക്കാക്കാനാകും. നിങ്ങൾ ഇത് വായിക്കുമ്പോൾ, നിങ്ങളുടെ ശ്വസനം ഒരു പ്രത്യേക പാറ്റേൺ പിന്തുടരുന്നു എന്നാണ് ഇതിനർത്ഥമെന്നും ഡോക്ടർ പറയുന്നു. ഹനുമാൻ ചാലിസയിലെ ചില വരികൾ ഇത് ഹൃദയത്തിന്റെ അവസ്ഥ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഹനുമാൻ ചാലിസ ശരിയായി പാരായണം ചെയ്താൽ, അത് മനുഷ്യ മനസിൽ സ്വാധീനം ചെലുത്തുകയും അതുവഴി വ്യക്തിയുടെ ഉത്കണ്ഠ കുറയുകയും അവനുള്ളിലെ ഭയം ഇല്ലാതാകുകയും ചെയ്യുന്നു.
ഹനുമാൻ ചാലിസ വായിക്കുന്നത് നാഡി സിസ്റ്റത്തെ ശക്തിപ്പെടുത്തുമെന്നും ഇത് ദഹനം, സമ്മർദ്ദ നിയന്ത്രണം തുടങ്ങിയ നിരവധി ശരീര പ്രവർത്തനങ്ങൾക്ക് സഹായിക്കുമെന്നും ഡോക്ടർ പറയുന്നു. .ഹനുമാൻ ചാലിസ എങ്ങനെ വായിക്കാം എന്നതിന്റെ ശരിയായ രീതിയും ഡോക്ടർ തന്റെ വീഡിയോയിൽ പറഞ്ഞു. അത് സാവധാനം ഉരുവിടുന്നതിലൂടെ അതിന്റെ ഗുണങ്ങൾ നേടാനാകും. വേഗത്തിൽ വായിക്കുന്നത് തെറ്റാണ്. ഹനുമാൻ ചാലിസ വായിക്കുന്നത് ഹൃദയത്തിലും മനസ്സിലും ഒരുപോലെ സ്വാധീനം ചെലുത്തുന്നുവെന്ന് പരീക്ഷണങ്ങളിലൂടെ വ്യക്തമായിട്ടുണ്ടെന്നും ഡോ. ശ്വേത അഡാതിയ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: