Kerala

മഹാകുംഭമേളയ്‌ക്കിടെ താരമായ ‘ മൊണാലിസ‘ ബോബി ചെമ്മണ്ണൂരിനൊപ്പം കോഴിക്കോട്ടേയ്‌ക്ക്

Published by

കോഴിക്കോട്‌ ; മഹാകുംഭമേളയ്‌ക്കിടെ താരമായ നക്ഷത്രക്കണ്ണുകളുള്ള സുന്ദരി കോഴിക്കോട്ടേയ്‌ക്ക് എത്തുന്നു. ഫെബ്രുവരി 14 നാണ് ‘ മൊണാലിസ‘ കോഴിക്കോട് ചെമ്മണ്ണൂരിൽ എത്തുന്നത് . താൻ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേയ്‌ക്ക് എത്തുമെന്ന് മൊണാലിസ പറയുന്ന വീഡിയോ ബോബി ചെമ്മണ്ണൂർ പങ്ക് വച്ചു. വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

മഹാകുംഭമേളയ്‌ക്കിടെ സാമൂഹികമാധ്യമങ്ങളില്‍ താരമായ പെണ്‍കുട്ടിയാണ് മൊണാലിസ. ആരെയും ആകര്‍ഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് ‘മൊണാലിസ’ എന്ന മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ വൈറലാക്കിയത്.

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണാലിസ. വൈറൽ ആയതിന് പിന്നാലെ പെൺകുട്ടിയെ തേടി നിരവധി ആളുകൾ എത്തിയതോടെ ഉപജീവമാർ​ഗമായിരുന്ന മാല വിൽപ്പന അവസാനിപ്പിക്കേണ്ടി വന്നിരുന്നു. കാണാൻ എത്തുന്നവരുടെ തിക്കും തിരക്കും വർധിച്ചതോടെ മൊണാലിസയെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by