Entertainment

സ്വന്തം കുഞ്ഞിന് പേരിടാൻ ഒരു ഹിന്ദുവിന് സാധിക്കാത്ത ഇടമായി കേരളം;ഓം കാണുമ്പോൾ ഹാലിളകുന്നവർക്ക് ഒരു മറുപടി

Published by

സ്വന്തം കുഞ്ഞിന് പേരിടാൻ ഒരു ഹിന്ദുവിന് സാധിക്കാത്ത ഇടമായി കേരളം മാറുകയാണ്. പരമാത്മ എന്ന പേരിനു ഇത്രയും വിരോധികൾ ഉണ്ടാവാൻ കാരണം ആ പേര് പ്രതിനിധീകരിക്കുന്ന മതം തന്നെ എന്ന കാര്യത്തിൽ സംശയം ഉണ്ടോ. പറഞ്ഞു വരുന്നത് മകൾക്കു പരമാത്മ എന്ന് പേരിട്ടതിന്റെ പേരിൽ പൊങ്കാല ഏറ്റു വാങ്ങേണ്ടി വരുന്ന വിജയ് മാധവിനെയും ദേവിക നമ്പ്യാരിനെയും കുറിച്ചാണ്.

 

ഈ കാഹളം വെയ്‌ക്കുന്നവരോട് ഉദാഹരണ സഹിതം വിശദമാക്കാം മൂന്നു പേരുകൾ ഞാൻ പറയാം. ഷാരോൺ എന്താണ് ഈ പേരിനു അർഥം എന്നറിയാമോ ഫെർട്ടിലെ പ്ലെയിൻ എന്നാണ് അതായത് ഫലഫു്യിഷ്ഠമായ പ്രദേശം ഇനി മറ്റൊരു പേര് പറയാം നോറ ഈ മുസ്ലിം പേരിന്റെ അർഥം പ്രകാശം എന്നാണ് അത് പോലെ അർത്ഥമുള്ള മറ്റൊരു പേര് തന്നെയാണ് പരമാത്മ.

 

അതിന്റെ അർഥം ദിവ്യമായ എന്നാണ് ഇങ്ങനെ ഒരു പേരിട്ടതിനു ഇപ്പോൾ കേരളത്തിലെ ഒരച്ഛനെയും അമ്മയെയും പ്രതികൂട്ടിൽ നിർത്തിയിരിക്കയാണ് സമൂഹം. ഹിന്ദു പേരിനോടുള്ള അവജ്ഞ തന്നെയാണ് ഇതിനു പിന്നിൽ ഉള്ള കാരണം അന്ധവിശ്വാസിയെന്നൊക്കെ പറഞ്ഞ് ഈ കുടുംബത്തിനെ അവഹേളിച്ചിരിക്കയാണ് ചിലർ

 

ഗായകന്‍ വിജയ് മാധവിനും നടി ദേവിക നമ്പ്യാര്‍ക്കും അടുത്തിടെയാണ് രണ്ടാമത് കുഞ്ഞ് പിറന്നത്. മകളുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെച്ചത്. കുഞ്ഞിന് ‘ഓം പരമാത്മാ’ എന്നാണ് പേരിട്ടത്.

 

എന്നാല്‍ വ്യത്യസ്തമായ പേരിനോട് ആളുകള്‍ പ്രതികരിച്ചത് വളരെ മോശമായ രീതിയിലായിരുന്നു. പേരിന് വലിയ രീതിയിലുള്ള വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. പേരിനെച്ചൊല്ലി റിയാക്ഷന്‍ വീഡിയോകളും റോസ്റ്റും ട്രോള്‍ വീഡിയോകളുമൊക്കെ ഇറങ്ങിയിരുന്നു.വിജയിയ്‌ക്ക് നേരെയാണ് കൂടുതലും വിമര്‍ശനങ്ങള്‍ ഉണ്ടായത്. ഈ കമന്റുകളോടുള്ള പ്രതികരണവുമായിട്ടാണ് ദമ്പതിമാർ തങ്ങളുടെ പുതിയ വീഡിയോ പങ്കുവെച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക