റായ്‌പൂർ : ഇന്ത്യയിൽ നിന്ന് ഇറാഖിലേയ്‌ക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശികൾ അറസ്റ്റിൽ . ഛത്തീസ്ഗഡിലെ റായ്‌പൂർ പോലീസാണ് മുംബൈ വിമാനത്താവളത്തിൽ നിന്ന് മുഹമ്മദ് ഇസ്മായിൽ, ഷെയ്ഖ് അക്ബർ, ഷെയ്ഖ് സാജൻ എന്നിവരെ അറസ്റ്റ് ചെയ്തത് . സഹോദരന്മാരായ ഇവർ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലെത്തിയ ശേഷം വ്യാജ പാസ്‌പോർട്ടുകളും മറ്റ് രേഖകളും നിർമ്മിച്ചിരുന്നു.
ഈ രേഖകളുടെ സഹായത്തോടെ, ഇന്ത്യയിൽ നിന്ന് ഇറാഖിലേക്ക് പലായനം ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു മൂവരും . ഛത്തീസ്ഗഡിലെ റായ്‌പൂരിൽ നിന്നാണ് ഈ വ്യാജ രേഖകൾ നിർമ്മിച്ചത്. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലേക്ക് പോവുകയായിരുന്നു ലക്ഷ്യം . തീർത്ഥാടന വിസയിൽ ഇറാഖിൽ എത്തിയ ശേഷം പോവുകയായിരുന്നു, തിരിച്ചുവരേണ്ടെന്നും ഇവർ തീരുമാനിച്ചിരുന്നു.
കോടതി മൂന്നുപേരെയും 3 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. റായ്‌പൂരിൽ വ്യാജ രേഖകൾ നിർമ്മിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. നിലവിൽ അതിന്റെ തലവൻ ഒളിവിലാണ്. അയാൾക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: