തിരുവനന്തപുരം: കാണാന്‍ എത്തുന്നവര്‍ക്ക് ‘അതിശ സമ്മാനം’ നല്കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സന്ദര്‍ശനം കണ്ടു മടങ്ങും മുന്‍പ് അതിഥികള്‍ക്ക് ഫ്രയിം ചെയ്ത ചിത്രം ഗവര്‍ണര്‍ നല്‍കും. അതിഥിയെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട ചിത്രം. മിനിറ്റുകള്‍ക്ക് മുന്‍പ് ഗവര്‍ണര്‍ക്കൊപ്പം നില്ക്കുന്ന ചിത്രം.
ഇന്ന് സന്ദര്‍ശിച്ച നിയമമന്ത്രി പി രാജീവിനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനും. ഗവര്‍ണര്‍, അവരവര്ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ സമ്മാനിച്ചു.
ചിത്രമടുത്ത് കോപ്പിയെടുക്കാനായി രാജ്ഭവനില്‍ പ്രത്യേക പ്രിന്റ്രര്‍ വാങ്ങി. ചിത്രമെടുത്ത ഉടന്‍ പ്രിന്റ് എടുത്ത് ഫ്രയിം ചെയ്യാനുള്ള ചുമതല രാജ്ഭവന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ ദിലീപിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: