Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചരിത്രവും വ്യവസ്ഥിതിയും അവഗണിച്ചവര്‍ക്കൊപ്പം രാജ്ഭവനുണ്ടാകും: ഗവര്‍ണര്‍

Janmabhumi Online by Janmabhumi Online
Mar 10, 2025, 08:33 am IST
in Kerala
രാജ്ഭവന്‍ ഒപ്പമുണ്ട്... ഗോത്രപര്‍വ്വം 2025 ഉദ്ഘാടനം ചെയ്യാന്‍ വയനാട്ടിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ വട്ടക്കുണ്ട് വനവാസി ഊരിലെ അമ്മമാരുടെ പരാതികള്‍ കേള്‍ക്കുന്നു

രാജ്ഭവന്‍ ഒപ്പമുണ്ട്... ഗോത്രപര്‍വ്വം 2025 ഉദ്ഘാടനം ചെയ്യാന്‍ വയനാട്ടിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ വട്ടക്കുണ്ട് വനവാസി ഊരിലെ അമ്മമാരുടെ പരാതികള്‍ കേള്‍ക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

കല്‍പ്പറ്റ: ചരിത്രവും വ്യവസ്ഥിതിയും അവഗണിച്ച വനവാസി സമൂഹത്തിനൊപ്പം രാജ്ഭവന്‍ ഉണ്ടാകുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ജന്മഭൂമി അമ്പതാം വാര്‍ഷികാഘോഷ സമിതി, വനവാസി വികാസ കേന്ദ്രം, വനവാസി ആശ്രം ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ്, വയനാട് പൈതൃക സംരക്ഷണ കര്‍മ്മ സമിതി, പീപ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോത്രപര്‍വ്വം 2025 കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരെന്ന പരിഗണന പൊതുസമൂഹവും ഭരണസംവിധാനങ്ങളും വനവാസികള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

വനവാസികള്‍ക്ക് മുന്‍പെന്നത്തേക്കാളും പരിഗണന ലഭിക്കുന്ന അവസ്ഥ ഇന്നുണ്ട്. രാജ്യത്ത് വിദേശാധിപത്യത്തിന് നേതൃത്വം നല്‍കിയവരും തുടര്‍ന്ന് ഭരിച്ചവരുമെല്ലാം വനവാസികളെ അവഗണനയുടെ പടുകുഴിയില്‍ തള്ളുകയായിരുന്നു. അവര്‍ക്ക് മതമോ ആചാരങ്ങളോ ഇല്ലെന്ന് പറഞ്ഞ് വ്യാപകമായി മതപരിവര്‍ത്തനത്തിന് വിധേയരാക്കി. വനവാസികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മതപരിവര്‍ത്തനത്തിലൂടെ ചില വിഭാഗങ്ങള്‍ തട്ടിയെടുക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ ഏറെ മാറ്റങ്ങള്‍ ഇന്നുണ്ടായിട്ടുണ്ട്. വിദേശാധിപത്യത്തിനെതിരെ ധീരമായി പോരാടിയ പാരമ്പര്യം ഗോത്രജനതയ്‌ക്കുണ്ട്. ബിര്‍സാമുണ്ടയുടെയും മറ്റും ചരിത്രം അതാണ് നമ്മോട് പറയുന്നത്. അവരെയൊക്കെ അവഗണിക്കുകയായിരുന്നു.

ഇവിടെ വന്നപ്പോള്‍ ഒരു വനവാസി ഊര് സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. അവിടെ നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് മനസ്സിലായി. പല ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിക്കുന്നില്ല. അവശ്യമായ ജീവിതസാഹചര്യം പോലും ഇല്ലാത്ത അവസ്ഥ. ഇതൊക്കെ എന്നോട് പറഞ്ഞപ്പോള്‍ വ്യക്തതയില്ലാത്ത മറുപടികളാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചത്. ഗവര്‍ണറായി ചുമതലയേറ്റ ശേഷം പങ്കെടുത്ത വ്യത്യസ്തമായ പരിപാടിയാണ് ഗോത്രപര്‍വ്വമെന്നും മാനവികതയ്‌ക്കു വേണ്ടിയുള്ള ഒത്തുകൂടലാണിതെന്നും അദ്ദേഹം പറഞ്ഞു.

ഗോത്രവിഭാഗങ്ങള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താന്‍ ഭരണരംഗത്തുള്ളവര്‍ തയാറാകണമെന്നും വനവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള പരിശ്രമങ്ങള്‍ സ്ഥാപനങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും നടത്താന്‍ നമുക്ക് സാധിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു.

സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ഡി. മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന്‍, വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദ്മശ്രീ ഡോ.ഡി.ഡി. സഗ്‌ദേവ്, ആത്മീയാചാര്യന്‍ രാമസ്വാമി, സ്വാഗതസംഘം ജോ.കണ്‍വീനര്‍ പി.എ. വിശാഖ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ സി.കെ. ബാലകൃഷ്ണന്‍ സ്വാഗതമാശംസിച്ചു. തുടര്‍ന്ന് ഗോത്രകലാ അവതരണങ്ങളുമുണ്ടായി.

Tags: raj bhavan'Gotra Parvam 2025Kerala Governor Rajendra Vishwanath Arlekar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിനെ രാജ്ഭവനില്‍ സന്ദര്‍ശിക്കുന്നു. അഡ്വ. സിനില്‍ മുണ്ടപ്പള്ളി, അഡ്വ. പി.എസ്. ജ്യോതിസ് സമീപം
Kerala

കീം പ്രതിസന്ധിക്ക് കാരണഭൂതന്‍ സംസ്ഥാന സര്‍ക്കാര്‍; ഭാരതാംബ രാഷ്‌ട്രത്തിന്റെ ചിഹ്നം: തുഷാര്‍

Kerala

നിമിഷപ്രിയയുടെ മോചനം; ഗവർണറെ കണ്ട് ഉമ്മൻചാണ്ടിയുടെ ഭാര്യയും മകൻ ചാണ്ടി ഉമ്മനും, ഇടപെടലുമായി രാജ്ഭവൻ

Editorial

തടയണം, വിവരക്കേടിന്റെ ഈ വിളയാട്ടം

Kerala

സര്‍വകലാശാല ഭരണം സ്തംഭിപ്പിക്കാന്‍ ഇടതുനീക്കം; രാജ്ഭവന്‍ ഇടപെട്ടേക്കും

പുതിയ വാര്‍ത്തകള്‍

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം – വി.മുരളീധരൻ

പൊളിഞ്ഞത് വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ നടത്തിയ നീക്കം; ‘കീം’ ന്റെ വിശ്വാസ്യത തകർത്ത ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണം: വി.മുരളീധരൻ

ഇനി ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ യെമൻ കുഴപ്പത്തിലാകും ; ഹൂത്തികളെ നിരീക്ഷിക്കാൻ യുഎൻ അനുമതി നൽകി

കടല്‍ സംസ്ഥാനപാതയ്‌ക്ക് 6 മീറ്റര്‍ അരികില്‍; തൃക്കണ്ണാട് ക്ഷേത്രവും സംസ്ഥാനപാതയും ഭീഷണിയില്‍

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

രാജ്യം മുഴുവൻ കുറയുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

ജാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു ; ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies