ന്യൂദൽഹി : ദൽഹിയിൽ ആം ആദ്മി പാർട്ടിയുടെ പരാജയത്തിൽ കോൺഗ്രസിനെ അതിരൂക്ഷമായി വിമർശിച്ച് എഎപിയുടെ തീവ്ര ഇസ്ലാമിസ്റ്റ് നേതാവും ഓഖ്‌ലയിൽ നിന്നും വിജയിച്ച സ്ഥാനാർത്ഥിയുമായ അമാനത്തുള്ള ഖാൻ. തന്റെ പാർട്ടിയുടെ പരാജയത്തിന് കോൺഗ്രസിനെയും ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദ്-ഉൽ-മുസ്‌ലിമീൻ (എഐഎംഐഎം) നെയും കുറ്റപ്പെടുത്തിയാണ് ഖാൻ രംഗത്തെത്തിയത്.
കോൺഗ്രസും എഐഎംഐഎമ്മും തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ജയിക്കാനല്ലെന്നും മറിച്ച് എഎപിയെ പരാജയപ്പെടുത്താനാണെന്നും ഖാൻ പറഞ്ഞു. കൂടാതെ കോൺഗ്രസ് എഎപിയെ പരാജയപ്പെടുത്താൻ എല്ലാ ശക്തിയും ചെലുത്തി എന്നും അദ്ദേഹം ആരോപിച്ചു.
അതേ സമയം ബിജെപിക്ക് കോൺഗ്രസിൽ നിന്ന് നേട്ടമുണ്ടായി. കോൺഗ്രസും എഐഎംഐഎമ്മും വിജയിക്കാൻ പോരാടിയില്ല, അവർ ആം ആദ്മിയെ പരാജയപ്പെടുത്താൻ മാത്രമാണ് ആഗ്രഹിച്ചത്. ആം ആദ്മി പാർട്ടിയുടെ പരാജയത്തിൽ അവർക്ക് വളരെ നിർണായക പങ്കുണ്ട്. ആം ആദ്മിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് തങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ചെന്നാണ് ഖാൻ പറഞ്ഞത്.
ബിജെപിയുടെ വിജയത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തോട് പ്രതികരിച്ച ഖാൻ പ്രധാനമന്ത്രി സമുദായങ്ങൾക്കും വേണ്ടി പ്രവർത്തിക്കണമെന്നും അഭ്യർത്ഥിച്ചു.
ഇന്നലെ നടന്ന വോട്ടെണ്ണലിൽ ന്യൂദൽഹിയിൽ നിന്നുള്ള പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാൾ, ജംഗ്പുരയിൽ നിന്നുള്ള മനീഷ് സിസോഡിയ, ഗ്രേറ്റർ കൈലാഷിൽ നിന്നുള്ള സൗരഭ് ഭരദ്വാജ്, ഷക്കൂർ ബസ്തിയിൽ നിന്നുള്ള സത്യേന്ദർ ജെയിൻ എന്നിവരുൾപ്പെടെ പ്രമുഖ എഎപി നേതാക്കൾ പരാജയപ്പെട്ടിരുന്നു. കൂടാതെ തുടർച്ചയായി മൂന്നാം തവണയും കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനും കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: