India

ഹിന്ദു ദൈവങ്ങളെ അവഹേളിച്ച ഇന്ത്യൻ ആക്ടിവിസ്റ്റിന് ക്ഷണം നൽകി പാകിസ്ഥാൻ : സീതാദേവിയെ പരസ്യമായി അപമാനിച്ച സോനം വാങ്‌ചുക്ക് ഇസ്ലാമാബാദിലേക്ക് പോകുന്നു

കഴിഞ്ഞ വർഷം ശ്രീരാമനെയും സീതയെയും അധിക്ഷേപിച്ചതിന് വിവാദത്തിലായ സോനം വാങ്‌ചുക്ക് ഫേസ്ബുക്ക് വീഡിയോയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നതായി സ്ഥിരീകരിച്ചു

Published by

ജമ്മു : പാകിസ്ഥാനിൽ നടക്കുന്ന ‘ബ്രീത്ത് പാകിസ്ഥാൻ’ സമ്മേളനത്തിൽ പങ്കെടുക്കാൻ വിവാദ ലഡാക്ക് പരിസ്ത്ഥിതി ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്ക് ഇസ്ലാമാബാദിലേക്ക് യാത്ര തിരിക്കുന്നു. പാകിസ്ഥാനിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ‘ഡോൺ മീഡിയ’ എന്ന ഗ്രൂപ്പാണ് ‘കാലാവസ്ഥാ വ്യതിയാന സമ്മേളനം’ സംഘടിപ്പിച്ചത്.

കഴിഞ്ഞ വർഷം ശ്രീരാമനെയും സീതയെയും അധിക്ഷേപിച്ചതിന് വിവാദത്തിലായ സോനം വാങ്‌ചുക്ക് ഫേസ്ബുക്ക് വീഡിയോയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നതായി സ്ഥിരീകരിച്ചു. ‘ഗ്ലേഷ്യൽ മെൽറ്റ്: എ സസ്റ്റൈയിനബിൾ സ്റ്റാർറ്റർജി ഫോർ ദി വാട്ടർ ടവേഴ്സ് ഓഫ് സൗത്ത് ഏഷ്യ’ എന്ന തലക്കെട്ടിലുള്ള പാനൽ ചർച്ചയിലാണ് വാങ്‌ചുക്ക് പങ്കെടുക്കുക.

അതേ സമയം ലഡാക്ക് ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് തന്റെ കാലാവസ്ഥാ പ്രതിഷേധങ്ങളെ ന്യായീകരിക്കാൻ ഹിന്ദു ദൈവങ്ങളെക്കുറിച്ച് അവഹേളനപരമായ പരാമർശങ്ങൾ നടത്തി കുപ്രസിദ്ധി നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ച് 18 നാണ് വിവാദപരമായ പരാമർശം ഇയാൾ നടത്തിയത്.

ദേശീയ മാധ്യവുമായി നടന്ന ഒരു അഭിമുഖത്തിനിടെ സീതാദേവിയെക്കുറിച്ച് വളരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തി കാലാവസ്ഥാ ആക്ടിവിസ്റ്റായ സോനം വാങ്ചുക്ക് വിവാദത്തിന് തിരികൊളുത്തിയത്. രാമൻ സീതയെ തുറന്ന വിപണിയിൽ വിൽപ്പനയ്‌ക്ക് വച്ചു എന്നതരത്തിലായിരുന്നു വിവാദ പരാമർശം നടത്തിയത്. ഇത്തരത്തിലുള്ള വ്യക്തിയെ തന്നെ പാകിസ്ഥാൻ ക്ഷണിച്ചതിൽ ഏറെ ആശങ്കപ്പെടേണ്ടതുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by