കോഴിക്കോട്: സ്കൂട്ടര്‍ യാത്രികയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെപോയ കാര്‍ ഡ്രൈവര്‍ അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഫാസിലിനെയാണ് പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. ഓര്‍ക്കട്ടേരി സ്വദേശിനി സോയ ഓടിച്ച സ്കൂട്ടറില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എടച്ചേരി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: