Kerala

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം: ഗുണഭോക്താക്കളുടെ ആദ്യപട്ടികയില്‍ 242 കുടുംബങ്ങള്‍

ഇവര്‍ക്ക് മറ്റെവിടെയും വീടില്ല എന്ന് ഉറപ്പുവരുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്

Published by

വയനാട് : ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുന്നത് 242 കുടുംബങ്ങള്‍. ദുരന്തത്തില്‍ വീട് നഷ്ടമായവര്‍, വാടകയ്‌ക്ക് താമസിച്ചിരുന്ന ദുരന്തബാധിതര്‍, പാടികളില്‍ കഴിഞ്ഞിരുന്ന ദുരന്തബാധിതര്‍ എന്നിവരാണ് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളത്.

ഇവര്‍ക്ക് മറ്റെവിടെയും വീടില്ല എന്ന് ഉറപ്പുവരുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പത്താം വാര്‍ഡില്‍ കരട് ലിസ്റ്റില്‍ നിന്ന് 50 പേരും പരാതിയെ തുടര്‍ന്ന് ഉള്‍പ്പെടുത്തിയ ഒരു കുടുംബവും അടക്കം 51 പേരാണ് പട്ടികയില്‍ ഉള്ളത്.പതിനൊന്നാം വാര്‍ഡില്‍ കരട് ലിസ്റ്റില്‍ നിന്ന് 79 പേരും പരാതിയെ തുടര്‍ന്ന് ഉള്‍പ്പെടുത്തിയ നാലുപേരും അടക്കം 83 പേര്‍ പട്ടികയില്‍ ഉണ്ട്.

പന്ത്രണ്ടാം വാര്‍ഡില്‍ കരട് ലിസ്റ്റില്‍ ഉള്‍പ്പെട്ട 106 കുടുംബങ്ങളും പരാതിയെ തുടര്‍ന്ന് ഉള്‍പ്പെടുത്തിയ രണ്ടു കുടുംബങ്ങളും ഉള്‍പ്പെടെ 108 പേരാണുളളത്. അന്തിമ പട്ടിക കളക്ടറേറ്റ്, വയനാട്, മാനന്തവാടി ആര്‍ ഡി ഓ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും തദ്ദേശസ്വയംഭരണവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വെബ്‌സൈറ്റുകളിലും ലഭ്യമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by