കൊച്ചി : ഡൽഹി തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ക്ഷീണത്തിലാണ് കോൺഗ്രസും , ആം ആദ്മിയും . ആപ്പിനെ തൂത്തെറിഞ്ഞ് വൻ വിജയമാണ് ബിജെപി നേടിയത് . അതുകൊണ്ട് തന്നെ മിക്ക പാർട്ടികളിലെയും നേതാക്കൻമാർ ഇപ്പോൾ ക്യാപ്സൂൾ ഇറക്കാനുള്ള ശ്രമത്തിലുമാണ്.
ബിജെപി ജയിക്കാൻ കാരണം മതേതരപാർട്ടികളിലെ ഭിന്നത മൂലമാണെന്നാണ് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വാദം. ഡല്‍ഹി തെരഞ്ഞെടുപ്പിൽ ‘ഇന്‍ഡ്യ’ മുന്നണിയിലെ ഭിന്നിപ്പ് തിരിച്ചടിയായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം മതേതരപാർട്ടികളിലെ ഭിന്നതയുടെ കാര്യം പറഞ്ഞ് ന്യായീകരണം ഇറക്കിയ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് നടൻ വിനായകനും രംഗത്തെത്തി. ‘ പറയുന്നത് ആരാണ്? മതേതര മുസ്ലീം ലീഗിലെ ഐസ് ക്രീം കുഞ്ഞാലിക്കുട്ടി ‘ എന്നാണ് വിനായകന്റെ കമന്റ് . ഐസ്ക്രീം കേസ് കുത്തിപ്പൊക്കിയുള്ള കുറിപ്പിനൊപ്പം കുഞ്ഞാലിക്കുട്ടിയുടെ ചിത്രവുമുണ്ട്. വിനായകനെതിരെ കമന്റുമായി മുസ്ലീം ലീഗ് പ്രവർത്തകരും എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക