India

ആര്‍ഭാടരഹിതം മകന്റെ വിവാഹം..പകരം സമൂഹസേവനത്തില്‍ പതിനായിരം കോടി രൂപ…വ്യത്യസ്തനായി ഗൗതം അദാനി എന്ന അച്ഛനും ബിസിനസുകാരനും

തീര്‍ത്തും ആര്‍ഭാടരഹിതമായാണ് രണ്ടാമത്തെ മകന്‍ ജീത് അദാനിയുടെ വിവാഹം ഗൗതം അദാനി നടത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദിലെ അദാനി ടൗണ്‍ഷിപ്പിലെ ബെല്‍വിദെരെ ക്ലബ്ബില്‍ ആയിരുന്നു ജീത് അദാനിയും വജ്രവ്യാപാരിയായ ജെയ്മിന്‍ഷായുടെ മകള്‍ ദിവയുമായുള്ള വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ്.

Published by

ന്യൂദല്‍ഹി: തീര്‍ത്തും ആര്‍ഭാടരഹിതമായാണ് രണ്ടാമത്തെ മകന്‍ ജീത് അദാനിയുടെ വിവാഹം ഗൗതം അദാനി നടത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദിലെ അദാനി ടൗണ്‍ഷിപ്പിലെ ബെല്‍വിദെരെ ക്ലബ്ബില്‍ ആയിരുന്നു ജീത് അദാനിയും വജ്രവ്യാപാരിയായ ജെയ്മിന്‍ഷായുടെ മകള്‍ ദിവയുമായുള്ള വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ്.

ഈ വിവാഹത്തോട് അനുബന്ധിച്ച് അദാനി വലിയൊരു പ്രഖ്യാപനമാണ് നടത്തിയത്. സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ പതിനായിരം കോടി സംഭാവന നല്‍കുന്നു എന്നായിരുന്നു അദാനിയുടെ ഈ പ്രഖ്യാപനം. മെഡിക്കല്‍ കോളെജുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍ എന്നിവയ്‌ക്ക് കെട്ടിടങ്ങള്‍, നൈപുണ്യവികസനകേന്ദ്രങ്ങള്‍ എന്നിവയ്‌ക്കാണ് ഈ പണം ചെലവഴിക്കുക.

മഹാകുംഭമേളയില്‍ പങ്കെടുത്തഅദാനി മാധ്യമപ്രവര്‍ത്തകരോട് മകന്റെ വിവാഹം ലളിതമായാണ് നടത്തുകയെന്ന് പ്രഖ്യാപിച്ചിരുന്നു. വിവാഹത്തിന് തലേനാള്‍ അദാനിയുടെ മകന്‍ ജീത് അദാനി ഒരുവിവാഹപ്രതിജ്ഞ പരസ്യമായി എടുത്തിരുന്നു. വര്‍ഷം തോറും ദിവ്യാംഗമാരായ (ഭിന്നശേഷിയുള്ളവര്‍) 500 വനിതകളുടെ വിവാഹം നടത്തിക്കൊടുക്കമെന്നായിരുന്നു ഈ പ്രഖ്യാപനം. മംഗള്‍ സേവയുടെ ഭാഗമായി ഈയിടെ വിവാഹിതരായ 500 ദിവ്യാംഗരായ യുവതികള്‍ക്ക് അദാനി 10 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതില്‍ സ്വന്തമായി സംരംഭം ആരംഭിച്ച 21 ദിവ്യാംഗ ദമ്പതിമാര്‍ക്ക് ജീത് അദാനിയാണ് പണം നേരിട്ട് വിതരണം ചെയ്തത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക