India

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് :മത്സരിച്ച 6 സീറ്റില്‍ ഒന്നില്‍ പോലും 500 വോട്ടുകള്‍ തികയ്‌ക്കാനാകാതെ ഇടത് പാര്‍ട്ടികള്‍

ഇടത് പാര്‍ട്ടികളുടെ ആറ് സ്ഥാനാര്‍ഥികളും കൂടി മൊത്തമായി നേടിയത് 2041 വോട്ടുകളാണ്

Published by

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് മത്സരിച്ച ആറ് സീറ്റില്‍ ഒന്നില്‍ പോലും 500 വോട്ടുകള്‍ തികച്ച് നേടാന്‍ ആയില്ല. ആറ് മണ്ഡലങ്ങളിലും നോട്ടയ്‌ക്കും ഏറെ പിന്നിലാണ് ഇടത് പാര്‍ട്ടികളെന്നത് നാണക്കേടായി.

സിപിഎം കരാവല്‍ നഗറിലും ബദാര്‍പൂറിലും ആണ് നിയമ സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കരാവല്‍ നഗറില്‍ അശോക് അഗര്‍വാള്‍ 457 വോട്ടും ബദര്‍പൂരില്‍ ജഗദീഷ് ചന്ദ് 367 വോട്ടും നേടി. ഈ മണ്ഡലങ്ങളില്‍ നോട്ടക്ക് ലഭിച്ച വോട്ടുകള്‍ യഥാക്രമം 709, 915 എന്നിങ്ങനെയാണ്.

സിപിഐ സ്ഥാനാര്‍ത്ഥിയായി വികാസ്പുരിയില്‍ മത്സരിച്ച ഷെജോ വര്‍ഗീസാണ് ഇടത് സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ചത് (463). പാലം മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥി ദിലിപ് കുമാറിന് ലഭിച്ചത് 326 വോട്ടുകളാണ്.സിപിഎംഎലിന്റെ നരേലയിലെ സ്ഥാനാര്‍ഥി അനില്‍ കുമാര്‍ സിംഗിന് 328 വോട്ടുകളും, കൊണ്ഡ്‌ലിയില്‍ അമര്‍ജീത് പ്രസാദിന് 100 വോട്ടുകളും ലഭിച്ചു.

ഇടത് പാര്‍ട്ടികളുടെ ആറ് സ്ഥാനാര്‍ഥികളും കൂടി മൊത്തമായി നേടിയത് 2041 വോട്ടുകളാണ്. 0.01 ശതമാനമാണ് സിപിഎമ്മിനും സിപിഐക്കും ലഭിച്ച വോട്ടു വിഹിതം. നോട്ടയ്‌ക്ക് 0.57 ശതമാനം വോട്ട് ലഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by