Kerala

കല്‍പ്പറ്റയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ചെന്ന് പരാതി

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അധ്യാപകനില്‍ നിന്ന് വിശദീകരണം തേടി

Published by

വയനാട് : കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളിലെ 9 ാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ചെന്ന് പരാതി. മലയാളം അധ്യാപകന്‍ അരുണ്‍ ആണ് മര്‍ദിച്ചതെന്നാണ് പരാതി.വിദ്യാര്‍ത്ഥി കൈനാട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ഒരു കുട്ടിയോട് അധ്യാപകന്‍ ചോദ്യം ചോദിച്ചപ്പോള്‍ ആ കുട്ടി ഉത്തരം പറഞ്ഞു. ഈ സമയം ചില കുട്ടികള്‍ കൂവി. കൂവിയതില്‍ താനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചാണ് മര്‍ദനമെന്ന് പരാതിക്കാരനായ് 9 ാം ക്ലാസുകാരന്‍ പറഞ്ഞു.

എന്നാല്‍ വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് കുട്ടികള്‍ തന്നെ കളിയാക്കുകയായിരുന്നു എന്നുമാണ് അധ്യാപകന്‍ പറയുന്നത്. ഇതില്‍ പ്രകോപിതനായാണ് ഇദ്ദേഹം കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ മുതുകില്‍ പരിക്കുണ്ട്. താടിയെല്ലില്‍ നേരത്തെ ഇട്ടിരുന്ന കമ്പിയിളകി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അധ്യാപകനില്‍ നിന്ന് വിശദീകരണം തേടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by