പ്രയാഗ് രാജ് : കുംഭമേളയില്‍ 30 പേരുടെ മരണത്തില്‍ കലാശിച്ച തിക്കും തിരക്കും ഉണ്ടാക്കിയത് ഒരൊറ്റ ബസില്‍ വന്ന 120 പേരാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഈ ബസ് പുറപ്പെട്ടത് യുപിയിലെ സംഭാലില്‍ നിന്നാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സംഘത്തില്‍പ്പെട്ട 120 പേരെ കണ്ടെത്താന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള യോഗി ആദിത്യനാഥിന്റെ മേല്‍നോട്ടത്തില്‍ യുപി പ്രത്യേക അന്വേഷണസംഘവും ഭീകരവാദ വിരുദ്ധ സ്ക്വാഡും ശ്രമിക്കുന്നതിനിടയിലാണ് ഈ കലാപകാരികളുടെ ബസ് പുറപ്പെട്ടത് സംഭാലില്‍ നിന്നാണെന്ന് വാര്‍ത്ത വരുന്നത്.
ഈ സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള യുവാക്കളും ഉണ്ടായിരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള 40 പേരും ഈ സംഘത്തില്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. എങ്കില്‍ കേരളത്തിലെ യുവാക്കള്‍ എങ്ങിനെ സംഭാലില്‍ എത്തി എന്ന ചോദ്യം ഉയരുന്നു. സംഭാല്‍ എന്ന പ്രദേശം ഈയിടെ വര്‍ഗ്ഗീയകലാപത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച സ്ഥലമാണ്. ഇവിടെ ഹിന്ദുക്ഷേത്രത്തിന് മുകളില്‍ അനധികൃതമായി നിര്‍മ്മിച്ച ഒരു മുസ്ലിം പള്ളി പൊളിച്ചുമാറ്റാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അവിടെ വലിയ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാല്‍ യോഗി സര്‍ക്കാരിന്റെ പൊലീസ് കലാപകാരികളെ അടിച്ചമര്‍ത്തിയിരുന്നു. പിന്നീട് പള്ളിക്ക് ഉള്ളിലെ അമ്പലങ്ങളെല്ലാം തുറന്ന് ജനങ്ങളെ പ്രാര്‍ത്ഥിക്കാന്‍ അനുവദിച്ചിരുന്നു. ഇവിടെ വേറെയും ഹൈന്ദവ പ്രദേശങ്ങള്‍ മുസ്ലിങ്ങള്‍ കയ്യടക്കിയിരുന്നതായി പറയുന്നു.
പ്രയാഗ് രാജില്‍ നിന്നും 580 കിലോമീറ്റര്‍ അകലെയാണ് സംഭാല്‍. ഇവിടെ നിന്നും പുറപ്പെട്ട ബസ് ഒരു ഗൂഢാലോചനയുടെ ഭാഗമാണോ എന്നാണ് ചോദ്യമുയരുന്നത്. ഒരു ബസ്സിനുള്ളില്‍ 120 പേരോ എന്ന ചോദ്യം പലരും ഉന്നയിക്കുകയും 120 പേരുള്ള ബസ്സ് എന്ന കണ്ടെത്തല്‍ വിചിത്രമെന്ന് പറഞ്ഞ് കളിയാക്കുന്നുമുണ്ട്. പക്ഷെ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത സംഭാലില്‍ നിന്നും ഈ ബസ് പുറപ്പെടുമ്പോള്‍ 50-60 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ബാക്കിയുള്ളവര്‍ ബസിന്റെ പ്രയാഗ് രാജിലേക്കുള്ള 580 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയ്‌ക്കിടയില്‍ വിവിധ സ്റ്റോപ്പുകളില്‍ നിന്നും കയറിയതാണെന്നും പറയുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളെ കയറ്റിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നോ അതോടെ യഥാര്‍ത്ഥ അക്രമികളെ മറയ്‌ക്കാനുള്ള ഒരു മറ സൃഷ്ടിക്കലായിരുന്നോ എന്ന ചോദ്യവും ഉയരുന്നു.
മോദി-യോഗി വിരുദ്ധ സമൂഹമാധ്യമങ്ങളും വാര്‍ത്ത വെബ്സൈറ്റുകളും മരണസംഖ്യകൂട്ടുന്നവ്യഗ്രതയില്‍
ഇതിനിടെ പല സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സര്‍മാരും വാര്‍ത്താ വെബ്സൈറ്റുകളും മഹുകുംഭമേളയിലെ മരണസംഖ്യപെരുപ്പിച്ച്കാണിക്കാനുള്ള ശ്രമത്തിലാണ്. ആയിരക്കണക്കിന് പേര്‍ മരിച്ചു എന്ന് വരെ ചില സൈറ്റുകള്‍ പറയുന്നു.
മൗനി അമാവാസ്യയില്‍ തിക്കുംതിരക്കും സൃഷ്ടിച്ച് മരണമുണ്ടാക്കിയശേഷം അമൃതസ്നാന്‍ തന്നെ നിര്‍ത്തിവെയ്പിക്കാനായിരുന്നു ഗൂഢാലോചനക്കാരുടെ ശ്രമം. പക്ഷെ യുപി സര്‍ക്കാര്‍ കുലുങ്ങിയില്ല. ശക്തനായ യോഗിയുടെ ദൃഢനിശ്ചയത്തിന് മുന്‍പില്‍ മഹാകുംഭമേള മുടക്കമില്ലാതെ തുടര്‍ന്നു. മൗനി അമാവാസ്യയ്‌ക്ക് ശേഷമുള്ള പവിത്രദിനമായ ബസന്ത് പഞ്ചമിക്കും അമൃതസ്നാന്‍ തടസ്സമില്ലാതെ നടന്നു. ഇതിനും കോടികള്‍ പങ്കെടുത്തു.
പ്രകടമായ കോണ്‍ഗ്രസ് ചായ് വുള്ള ന്യൂസ് ലോണ്‍ട്രിയും പുതിയ വാര്‍ത്തകളുമായി എത്തിയിട്ടുണ്ട്. യുപിയിലെ ആശുപത്രിയിലെ കണക്ക് പ്രകാരം 79 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന വ്യാജവാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് ന്യൂസ് ലോണ്‍ട്രി. മാത്രമല്ല, വേണ്ടത്ര പൊലീസോ രക്ഷാപ്രവര്‍ത്തകരോ ഇല്ലായിരുന്നു എന്ന വ്യാജവാര്‍ത്തയും ഇവര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. യോഗി സര്‍ക്കാരിന്റെ നടത്തിപ്പ് പോരെന്ന രീതിയില്‍ തിക്കും തിരക്കുമുണ്ടായ മൗനി അമാവാസ്യയ്‌ക്ക് മുന്‍പ് മഹാകുംഭമേളയില്‍ സ്നാനം നടത്താന്‍ എത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവന എന്തോ ഒരു ഗൂഡാലനോചനയുടെ ഭാഗമാണെന്ന് പലരും സംശയിച്ചിരുന്നു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് തിക്കും തിരക്കും ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക