തിരുവനന്തപുരം :എസ്എഫ്ഐയുടെ പ്രകടനത്തിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം പെട്ടത് ഗുരുതര വീഴ്ചയെന്ന്്സ്പെഷ്യല് ബ്രാഞ്ച് റിപ്പോര്‍ട്ട്. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ നിന്നും പുറപ്പെട്ട വാഹനവ്യൂഹമാണ് പാളയത്ത് എസ്എഫ്ഐ സമരത്തിനിടയില്‍പ്പെട്ടത്.
ഇസെഡ് പ്ലസ് വിഭാഗത്തിലുളള മുഖ്യമന്ത്രിയുടെ വാഹനം സമരക്കാര്‍ക്കിടയില്‍പ്പെട്ടത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.സമരമുണ്ടെന്ന് അറിയാമായിരുന്നിട്ടും സമരം നടക്കുന്ന വഴി വാഹന വ്യൂഹത്തെ കടത്തി വിട്ടത് തെറ്റാണ്. വാഹനം മറ്റൊരു വഴി തിരിച്ചു വിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്പെന്‍സര്‍ ജംഗ്്ഷനില്‍ നിന്നും പാളയം വഴി കടത്തി വിടാന്‍ മറ്റൊരു വഴിയുണ്ടെന്നിരിക്കെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. എന്നാല്‍ അതിനുള്ള സമയം ഉണ്ടായിരുന്നില്ലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: