കൊല്ലം : കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മ ടി ഡി എഫ് പണിമുടക്കിയ ഈ മാസം നാലിന് കെ എസ് ആര്‍ ടി സി ബസുകളുടെ വയറിംഗ് കിറ്റുകള്‍ നശിപ്പിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍.കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവര്‍മാരായ സുരേഷ് , പ്രശാന്ത് കുമാര്‍ എന്നിവരാണ് പിടിയിലായത്.
പണിമുടക്ക് ദിവസം കൊട്ടാരക്കര ഡിപ്പോയിലെ എട്ട് ബസുകളുടെ വയറിംഗ് കിറ്റുകളാണ് പൂര്‍ണമായും നശിപ്പിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണത്തിന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉത്തരവിട്ടിരുന്നു.
മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവര്‍മാര്‍ പിടിയിലായത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വയറിംഗ് കിറ്റുകള്‍ നശിപ്പിച്ചവരെ തിരിച്ചറിഞ്ഞത്. ഇരുവര്‍ക്കും എതിരെ വകുപ്പുതല നടപടിയും ഉടന്‍ ഉണ്ടാകും.പൊതുമുതല്‍ നശിപ്പിച്ചതിനടക്കം വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക