തിരുവനന്തപുരം: മഹാകുംഭമേളയെയും ഹിന്ദുമതത്തെയും അപമാനിക്കുന്ന പ്രസ്താവന നടത്തി എത്രയോ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതേക്കുറിച്ച് മാപ്പ് പറയാന്‍ തയ്യാറാകാതെ ജോണ്‍ ബ്രിട്ടാസ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒട്ടേറെ പേരാണ് മഹാകുംഭമേളയെ അപമാനിച്ചുകൊണ്ടുള്ള ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്. എന്നിട്ടും ഇദ്ദേഹം യാതൊരു കൂസലുമില്ലാതെ മൗനം പാലിക്കുകയാണ്.
ചൈന എഐയില്‍ തിരമാലകള്‍ തീര്‍ക്കുമ്പോള്‍ ഇന്ത്യ മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കുകയാണ് എന്ന പ്രസ്താവനയാണ് ജോണ്‍ ബ്രിട്ടാസ് നടത്തിയത്. 45 കോടി ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കുന്നത് എന്തോ വലിയ തെറ്റാണെന്ന മട്ടിലായിരുന്നു ജോണ്‍ബ്രിട്ടാസിന്റെ ഈ പ്രതികരണം. നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്രബജറ്റിന് പ്രതികരണം എന്ന നിലയ്‌ക്കായിരുന്നു ജോണ്‍ ബ്രിട്ടാസ് ഈ വിവാദ പ്രസ്താവന നടത്തിയത്.
ചൈനയെ പുകഴ്‌ത്തിക്കൊണ്ടുള്ള ബ്രിട്ടാസിന്റെ ഈ പ്രസ്താവന ചൈന എന്ന മതസ്വാതന്ത്ര്യം നല്‍കാത്ത രാജ്യത്തെക്കൂടി പുകഴ്‌ത്തുന്നതായി എന്നതാണ് അപഹാസ്യമായത്. അതുപോലെ ഇന്ത്യ എഐയില്‍ നടത്തുന്ന പരീക്ഷണങ്ങളേയും മുന്നേറ്റങ്ങളെയും തള്ളിക്കളയുന്നതുമായിപ്പോയി ജോണ്‍ ബ്രിട്ടാസിന്റെ ഈ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക