ന്യൂഡൽഹി : തമിഴ്‌നാട് ഹിസ്ബുത് തഹ്‌രിർ (എച്ച് യു ടി) കേസിൽ രണ്ട് പ്രധാന പ്രതികളെ ദേശീയ അന്വേഷണ ഏജൻസി തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. കബീർ അഹമ്മദ് അലിയാർ, ബാവ ബഹ്‌റുദ്ദീൻ എന്നറിയപ്പെടുന്ന മന്നൈ ബാവ എന്നീ പ്രതികളാണ് പിടിയിലായത്.
ഇവർ തീവ്രവാദ സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയെന്നും എൻഐഎ പറഞ്ഞു. കൂടാതെ ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കാൻ ചില ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ സൈനിക ശക്തി പ്രദർശിപ്പിക്കുന്നതിനായി ഒരു പ്രദർശനം പ്രതികൾ സംഘടിപ്പിച്ചിരുന്നതായും തീവ്രവാദ വിരുദ്ധ ഏജൻസി പറഞ്ഞു.
ആറ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത എൻഐഎ അന്വേഷണത്തിൽ പ്രതികൾ ഒരു ഇസ്ലാമിക ഖിലാഫത്ത് പുനഃസ്ഥാപിക്കുന്നതിനും സംഘടനയുടെ സ്ഥാപകൻ തഖി അൽ-ദിൻ അൽ-നബ്ഹാനി എഴുതിയ ഭരണഘടന നടപ്പിലാക്കുന്നതിനും വേണ്ടി ശ്രമിച്ചുവെന്നാണ്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ, ആഭ്യന്തര മന്ത്രാലയം 1967 ലെ യുഎപി ആക്ട് പ്രകാരം എച്ച് യുടിനെയും അതിന്റെ എല്ലാ പ്രകടനങ്ങളെയും മുന്നണി സംഘടനകളെയും നിരോധിച്ചിരുന്നു. ഇവർക്ക് സഹായം നൽകുന്ന അന്താരാഷ്‌ട്ര ശൃംഖലയെ കണ്ടെത്തുന്നതിനായും എൻഐഎ അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: