കോട്ടയം: സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തി. പാലാ മേവടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മീനച്ചിലില്‍ നിന്നും കാണാതായ 84കാരന്റെ അസ്ഥികൂടമാണിതെന്നാണ് സംശയം. ശാസ്ത്രീയ പരിശോധനായ്‌ക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയൂ.
കഴിഞ്ഞ ഡിസംബര്‍ 21 നാണ് വയോധികനെ കാണാതായത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തു നിന്നാണ് ഇപ്പോള്‍ അസ്ഥികൂടം കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: