Kerala

അഴിമതി നിയന്ത്രിക്കാന്‍ ചെക്ക് പോസ്റ്റുകളില്‍ നിന്നും ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഉത്തരവിട്ട് ഗതാഗത കമ്മീഷണര്‍

ചെക്ക് പോസ്റ്റുകളില്‍ നിന്നും ഈടാക്കുന്ന പിഴയുടെ പ്രതിദിന റിപ്പോര്‍ട്ട് ആര്‍ടിഒമാര്‍ക്ക് നല്‍കണം

Published by

തിരുവനന്തപുരം:ചെക്ക് പോസ്റ്റുകളില്‍ നിന്നും ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഉത്തരവിട്ട് ഗതാഗത കമ്മീഷണര്‍. അഴിമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ചെക്ക് പോസ്റ്റുകളില്‍ ഇപ്പോള്‍ വിന്യസിച്ചിരിക്കുന്നത്രയും ഉദ്യോഗസ്ഥര്‍ ആവശ്യമില്ല.ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും, ഒരു എഎംവിയും, ഓരോ ഓഫീസ് അറ്റന്‍ഡും മതിയെന്നുമാണ് ഉത്തരവ്.

ഉദ്യോഗസ്ഥര്‍ 15 ദിവസം കൂടുമ്പോള്‍ മാറണം. രാവിലെ ഒന്‍പത് മണിമുതല്‍ വൈകിട്ട് അഞ്ചുമണിവരെ ഉദ്യോഗസ്ഥര്‍ ചെക്ക് പോസ്റ്റില്‍ ജോലി ചെയ്യേണ്ടതില്ല. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ജി.എസ്.ടി സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ വഴി നികുതിവെട്ടിപ്പ് നടത്തുന്ന വാഹനങ്ങളുടെ വിവരം ശേഖരിക്കണം.

പിന്‍വലിക്കുന്ന ഉദ്യോഗസ്ഥരെ ഡ്രൈവിംഗ് ടെസ്റ്റ് എന്‍ഫോഴ്‌മെന്‍് ജോലികള്‍ക്ക് ഉപയോഗിക്കണം. ചെക്ക് പോസ്റ്റുകളില്‍ നിന്നും ഈടാക്കുന്ന പിഴയുടെ പ്രതിദിന റിപ്പോര്‍ട്ട് ആര്‍ടിഒമാര്‍ക്ക് നല്‍കണം. ചെക്ക് പോസ്റ്റുകളില്‍ സ്‌ക്വാഡുകള്‍ മിന്നല്‍ പരിശോധന നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by