അലബാമ: മാരകമായ നിപ വൈറസിന്റെ ഇനത്തില്‍പ്പെടുന്ന ക്യാംപ്ഹില്‍ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യൂന്സ്ലാന്ഡ് യൂണിവേഴ്സിറ്റിയിലെ ഒരുസംഘം ഗവേഷകരാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നേരത്തെ കരുതിയതിനേക്കാള്‍ കൂടുതല്‍ ആഗോളതലത്തില്‍ ഈ വൈറസ് വ്യാപിച്ചെന്ന് വ്യക്തമായെന്ന് ഗവേഷകര്‍ പറയുന്നു. ഡോ. ഷൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.
കാനഡയിലും അമേരിക്കയിലും കാണപ്പെടുന്ന നോര്‍ത്തേണ്‍ ഷോര്‍ട്ട് ടെയില്‍ഡ് ഷ്ര്യൂ എന്ന ചെറിയ സസ്തനിയിലാണ് നിലവില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. മുള്ളന്‍പന്നിയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് ഈ സസ്തനികള്‍. ഒരു സാമ്പിളില്‍ മാത്രമാണ് വൈറസ് സാന്നിധ്യം പോസിറ്റീവായത്. നിപ പോലെ വവ്വാലുകളാണ് ഇവയുടേയും വാഹകര്‍. വവ്വാലില്‍ നിന്ന് മനുഷ്യരുള്‍പ്പെടെ മറ്റ് ജീവികളിലേക്ക് വൈറസ് പകരാമെന്ന് ഗവേഷകര്‍ പറയുന്നു.
‘പാരാമിക്സോവൈറിഡേ’ എന്ന വൈറസ് കുടുംബത്തില്‍പ്പെട്ടതാണ് ക്യാംപ് ഹില്ലും. നിപയേപ്പോലെതന്നെ നാഡികളെയും ശ്വാസകോശത്തെയും ബാധിക്കും. നിപയേപ്പോലെ തന്നെ മരണ നിരക്ക് 57 ശതമാനമാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: