ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് ‘നുണകളുടെ വിജ്ഞാനകോശ’മെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി നദ്ദ ഒരു സ്വകാര്യ ടിവി യോടു പറഞ്ഞു.
ഡല്‍ഹിയിലെ ജനങ്ങള്‍ കെജ്രിവാളിന്റെ ഭരണത്തില്‍ നിരാശരാണ്. അഴിമതിയും മോശം ഭരണനിര്‍വ്വഹണവും കൊണ്ട് മടുത്തു. ഇത്തവണ ഡല്‍ഹിയിലെ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയെ ഒരു പാഠം പഠിപ്പിക്കും.
‘ അരവിന്ദ് കെജ്രിവാള് നുണകളുടെ ഒരു വിജ്ഞാനകോശമാണ്, ഡല്‍ഹിയിലെ ജനങ്ങള്‍ അത് മനസ്സിലാക്കിയിട്ടുണ്ട്. അഴിമതിയുടെ പുതിയ വഴികള്‍ മെനയുന്നതില്‍ എഎപി എല്ലാവരേയും പിന്നിലാക്കി. മദ്യ കുംഭകോണം പരിശോധിച്ചാല്‍ കെജ്രിവാളിന്റെ നൂതന രീതികള്‍ കാണാം.
ഡല്‍ഹിയിലെ ബിജെപിയുടെ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ തന്ത്രങ്ങളുണ്ടെന്ന് നദ്ദ പറഞ്ഞു. ‘രാജസ്ഥാന്, മധ്യപ്രദേശ് അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഞങ്ങള്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: