എറണാകുളം: വൈപ്പിന്‍ മാലിപ്പുറത്ത് സിപിഐ- സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സിപിഐ എളങ്കുന്നപുഴ ലോക്കല്‍ കമ്മിറ്റി അംഗം ജിതേഷിന് പരിക്കേറ്റു.സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് പരാതി.
മത്സ്യ സേവ സഹകരണ സംഘം തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സംഘര്‍ഷമുണ്ടായത്.എന്നാല്‍ സിപിഐയുടെ ആരോപണം സിപിഎം നിഷേധിച്ചു.
അതിനിടെ , സിപിഐ എം എറണാകുളം ജില്ലാ സമ്മേളനം സി എന്‍ മോഹനന്‍ സെക്രട്ടറിയായി 46 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 11 പേര്‍ പുതുമുഖങ്ങളാണ്. ജില്ലാ കമ്മിറ്റിയില്‍ ആറ് വനിതകളുണ്ട്.മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത ജില്ലാ സമ്മേളനമാണ് മോഹനനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: