India

അതിർത്തിയിൽ അനധികൃത നിർമ്മാണം അനുവദിക്കില്ല : ബംഗ്ലാദേശ് അതിർത്തി സേന ബങ്കർ നിർമ്മിക്കുന്നത് ബിഎസ്എഫ് തടഞ്ഞു

മതേതര നേതാവായ ഷെയ്ഖ് ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സംഘർഷങ്ങൾ വർദ്ധിച്ചു വരികയാണ്

Published by

കൊൽക്കത്ത : വടക്കൻ ബംഗാളിലെ ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിലെ ഒരു സ്ഥലത്ത്ബോർഡർ ഗാർഡ്സ് ബംഗ്ലാദേശ് സൈന്യം (ബിജിബി) അനധികൃതമായി ബങ്കർ നിർമ്മിക്കുന്നത് തടഞ്ഞ്  ബിഎസ്എഫ്. ഇന്നലെ ബംഗ്ലാദേശ് സേന വടക്കൻ ബംഗാൾ അതിർത്തിയിലെ ദഹാഗ്രാം അങ്കർപോട്ട പ്രദേശത്ത് അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് 150 യാർഡിനുള്ളിൽ ഒരു സെൻട്രി പോസ്റ്റ് ബങ്കർ നിർമ്മിക്കുകയായിരുന്നു.   പ്രദേശവാസികളും ഇവർക്ക് പിന്തുണയായി ഒപ്പം നിന്നു. എന്നാൽ ബിഎസ്എഫിന്റെ സമയോചിതമായ ഇടപെടലിൽ

ബോർഡർ ഗാർഡ് ബംഗ്ലാദേശ് സേന വേലികെട്ടൽ നീക്കം അവസാനിപ്പിക്കുകയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് ഇതെന്ന് ബിഎസ്എഫ്
പറഞ്ഞു.

അതേ സമയം മതേതര നേതാവായ ഷെയ്ഖ് ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സംഘർഷങ്ങൾ വർദ്ധിച്ചു വരികയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by