India

അടുത്ത 5 വർഷം സബ് കാ വികാസ് സാക്ഷാത്കരിക്കാനുള്ള അവസരം; സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പിഎം ധന്‍ ധാന്യ കൃഷി യോജന

Published by

ന്യൂദൽഹി: നമ്മുടെ രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥ എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിലും നിന്ന് വ്യത്യസ്‍തമായി വേഗത്തിൽ വളരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ 10 വർഷത്തെ വികസന ട്രാക്ക് റെക്കോർഡും ഘടനാപരമായ പരിഷ്കാരങ്ങളും ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ഇന്ത്യയുടെ കഴിവിലും സാധ്യതയിലുമുള്ള ആത്മവിശ്വാസം ഈ കാലയളവിൽ കൂടിയിട്ടുണ്ട്. എല്ലാ മേഖലകളുടെയും സന്തുലിത വളർച്ചയെ ഉത്തേജിപ്പിച്ചുകൊണ്ട്, സബ്ക വികാസ് സാക്ഷാത്കരിക്കാനുള്ള ഒരു സവിശേഷ അവസരമായി അടുത്ത 5 വർഷങ്ങളെ ഞങ്ങൾ കാണുന്നു – കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ബജറ്റിൽ വികസനത്തിനാണ് മുൻതൂക്കം. ഈ ബജറ്റ് മധ്യവർഗത്തിന്റെ ശക്തി കൂട്ടുന്നതാണെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ബജറ്റിൽ ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവരെ കേന്ദ്രീകരിച്ച് 10 വിശാലമായ മേഖലകളിലാണ് നിർദ്ദിഷ്ട വികസന നടപടികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പിഎം ധന്‍ ധാന്യ കൃഷി യോജന. 1.7 കോടി കര്‍ഷകര്‍ക്ക് ഗുണം ലഭിക്കും.

ആറ് വർഷത്തെ ദൗത്യം. ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല, ഹ്രസ്വകാല വായ്പ ലഭ്യതയെ സഹായിക്കുന്നതിനുമായി 100 ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി ആരംഭിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക