ന്യൂദല്‍ഹി: ദല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ താന്‍ ബിജെപിയ്ക്ക് വോട്ടു ചെയ്യുമെന്ന് മുസ്ലിം യുവതി. ദല്‍ഹിയില്‍ നടക്കാന്‍ പോകുന്ന വാശിയേറിയ ത്രികോണ മത്സരത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ സര്‍വ്വേ പോലെ ഓരോരുത്തരില്‍ നിന്നും പ്രതികരണം എടുക്കുന്നതിനിടയിലാണ് ഈ മുസ്ലിം സ്ത്രീയുടെ പ്രതികരണം.
ഇക്കുറി ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി എന്നിവര്‍ കൊമ്പുകോര്‍ക്കുകയാണ്. നേരത്തെ കോണ്‍ഗ്രസും ആം ആദ്മിയും കൈകോര്‍ത്ത് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇവര്‍ തമ്മിലുള്ള സഖ്യം നടന്നില്ല. ഇപ്പോള്‍ ശത്രുക്കളായി രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളും പരസ്പരം പോരടിക്കുകയാണ്.
മുസ്ലിം യുവതിയുടെ പ്രതികരണം കേട്ട മാധ്യമപ്രവര്‍ത്തകന്റെ സ്വാഭാവികമായ ചോദ്യം ഇതായിരുന്നു-. എന്ത് മുസ്ലിമായ നിങ്ങള്‍ ബിജെപിയെ പുകഴ്‌ത്തുകയാണോ? “ബുദ്ധിയുള്ള മുസ്ലിങ്ങള്‍ക്ക് രാജ്യത്ത് ബിജെപി ഒരു പാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നറിയാം.”-ഇതായിരുന്നു മുസ്ലിം യുവതിയുടെ മറുപടി:
“കെജ്രിവാള്‍ ഓരോ സ്ത്രീക്കും പ്രതിമാസം 2100 രൂപ നല‍്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടല്ലോ?” എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനും മുസ്ലിം യുവതിക്ക് കൃത്യമായ മറുപടിയുണ്ട്. “അദ്ദേഹം വെറുതെ നുണപറയുകയാണ്. ജയിച്ചു കഴിഞ്ഞാല്‍ ഉടനെ കെജ്രിവാള്‍ പറയുക ലഫ്. ഗവര്‍ണറും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് ഫണ്ട് തടഞ്ഞുവെച്ചു എന്നാണ്. “
പ്രതികരിക്കാൻ ഇവിടെ എഴുതുക