Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

‘തോല്‍വി’ എന്ന വാക്കില്ലാത്ത നിഘണ്ടുവുമായി ഗുകേഷ്;ടാറ്റാ സ്റ്റീല്‍ ചെസ്സിലും10 റൗണ്ടിലും തോല്‍വിയില്ല; കാള്‍സനെപ്പോലെ ഒരു ലോക ചാമ്പ്യനോ?

ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം ഗുകേഷിന്റെ കൈകളിലേക്ക് പോകാനാണ് സാധ്യത. അതെ, ഗുകേഷ് എന്ന യുഗപ്പിറവി തന്നെയാണ് ചെസ്സില്‍ ആസന്നമായിരിക്കുന്നത്. ഭാരതത്തിന്റെ തിളക്കമുള്ള യുഗപ്പിറവി.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jan 31, 2025, 02:41 pm IST
inSports

വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ്) : 18ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായ ശേഷം ഗുകേഷ് പങ്കെടുത്ത ആദ്യ ടൂര്‍ണ്ണമെന്‍റായ ടാറ്റാ സ്റ്റീല്‍ ചെസിലും ഗുകേഷിന്റെ പടയോട്ടം. 10 മത്സരങ്ങള്‍ കളിച്ചിട്ടും ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ഒരൊറ്റ കളിയും തോല്‍ക്കാതെ ഇപ്പോള്‍ ഏഴര പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ഗുകേഷ്. ഒന്നുകില്‍ സമനില, അല്ലെങ്കില്‍ ജയം എന്നല്ലാതെ തോല്‍വി എന്ന വാക്ക് ഗുകേഷിന്റെ നിഘണ്ടുവില്‍ ഇല്ലാതായിരിക്കുന്നു. ലോകചാമ്പ്യന്‍ഷിപ്പിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ഗുകേഷ് എന്ന താരത്തിനുള്ളില്‍ അജയ്യനെയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത് എന്ന് പറയാതെ വയ്യ.

ഗുകേഷ് യുഗം പിറന്നിരിക്കുന്നു എന്നാണ് ലോക മാധ്യമങ്ങള്‍ വാഴ്‌ത്തുന്നത്. മാഗ്നസ് കാള്‍സന്‍റേതുപോലെ ഒരു ലോകചാമ്പ്യന്‍ പിറന്നിരിക്കുന്നു എന്നും വേറെ ചിലര്‍ നിരീക്ഷിക്കുന്നു.ഇത് പറയാന്‍ പ്രത്യേകം കാരണമുണ്ട്. 2013ല്‍ നോര്‍വ്വെയില്‍ നിന്നുള്ള മാഗ്നസ് കാള്‍സന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തകര്‍ത്തെറിഞ്ഞ് ആദ്യമായി ലോകചാമ്പ്യന്‍പട്ടം നേടുമ്പോള്‍ പ്രായം വെറും 22 മാത്രം. അദ്ദേഹത്തിന് ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം കിട്ടിയത് 13ാം വയസ്സിലാണെന്നും ഓര്‍ക്കുക. ചെസ്സിലെ ശരിക്കും ഒരു ജീനിയസ്സാണ് മാഗ്നസ് കാള്‍സന്‍. ഒരിയ്‌ക്കല്‍ ലോകചാമ്പ്യന്‍‍പട്ടം അണിഞ്ഞതിന് ശേഷം മാഗ്നസ് കാള്‍സന്‍ പിന്നെ തോറ്റ ചരിത്രം അധികം കേട്ടിട്ടില്ല. തുടര്‍ന്നങ്ങോട്ട് വിജയകഥകള്‍ മാത്രമാണ് മാഗ്നസ് കാള്‍സന്‍ പുറത്തെടുത്തത്. അഞ്ച് തവണ ലോക ചെസ് ചാമ്പ്യന്‍, അഞ്ച് തവണ ലോക റാപിഡ് ചെസ് ചാമ്പ്യന്‍, അഞ്ച് തവണ ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യന്‍ തുടങ്ങിയ കിരീടങ്ങളെല്ലാം അണിഞ്ഞതോടെ മാഗ്നസ് കാള്‍സനെ വെല്ലുവിളിക്കാന്‍ ആരും ഇല്ലെന്നായി. ഗുകേഷിന്റെ ജീവിതത്തില്‍ വരാനിരിക്കുന്നതും വലിയ വിജയങ്ങളുടെ രാജപാതയാണോ? അങ്ങിനെയാകും എന്നാണ് പലരുടെയും പ്രവചനം.

2023ല്‍ ആണ് തനിക്കൊത്ത എതിരാളികള്‍ ഇല്ലാത്തതിനാല്‍ ഇനി താന്‍ ലോക ചെസ് കിരീടപ്പോരാട്ടത്തിനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് മാഗ്നസ് കാള്‍സന്‍ പടിയിറങ്ങിയത്. ഇതോടെയാണ് പത്ത് വര്‍ഷത്തിന് ശേഷം ചൈനയുടെ ഡിങ്ങ് ലിറന്‍ ലോക ചെസ് ചാമ്പ്യന്‍ ആകുന്നത്. പക്ഷെ ഡിങ്ങ് ലിറന് ലോക ചെസ് ചാമ്പ്യന്‍ എന്ന കിരീടം ഭാരമായിരുന്നു. അദ്ദേഹം ലോക ചെസ് കിരീടപ്പോരാട്ടത്തിലേക്ക് എത്തിയത് തന്നെ യാദൃച്ഛികതകളിലൂടെയായിരുന്നു. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ പിന്തുണച്ച കുറ്റത്തിന് ഫിഡെ ലോക ചെസ് മത്സരത്തില്‍ നിന്നും റഷ്യയുടെ സെര്‍ഗി കര്യാക്കിനെ പുറത്താക്കിയതോടെയാണ് ആ ഒഴിവിലേക്ക് ലോക ചെസ് ചാമ്പ്യനെ വെല്ലുവിളിക്കാനുള്ള കളിക്കാരനെ തെരഞ്ഞെടുക്കുന്ന കാന്‍ഡിഡേറ്റ് ചെസ് പോരാട്ടത്തില്‍ പ്രവേശനം ലഭിച്ചത്. പിന്നീട് കാന്‍ഡിഡേറ്റ്സ് ചെസില്‍ രണ്ടാം സ്ഥാനക്കാരനായ ഡിങ്ങ് ലിറന് വീണ്ടും മാഗ്നസ് കാള്‍സന്‍ ലോക കിരീടപ്പോരിനില്ലെന്ന് പ്രഖ്യാപിച്ച് പിന്‍മാറിയതോടെ ഫൈനലില്‍ കളിക്കാന്‍ സാധിച്ചു. ഫൈനലിലെത്തിയ അദ്ദേഹം റഷ്യക്കാരനായ ഇയാന്‍ നെപോമ്നിഷിയെ തോല്‍പിച്ചാണ് ലോക ചെസ് കിരീടം സ്വന്തമാക്കിയത്. പക്ഷെ ലോക ചെസ് ചാമ്പ്യനായശേഷം തുടര്‍ന്നുള്ള 304 ദിവസങ്ങളില്‍ ഒരു വിജയം പോലും ഡിങ്ങ് ലിറന് നേടാനായില്ല. ഇതേ തുടര്‍ന്ന് ശാരീരിക ക്ഷീണത്തിനും കടുത്ത വിഷാദരോഗത്തിനും അടിമപ്പെട്ടിരുന്നു ഡിങ്ങ് ലിറന്‍. എന്നാല്‍ ഗുകേഷ് അങ്ങിനെയല്ല. തികച്ചും ആവേശഭരിതനാണ് ഈ കൗമാരക്കാരന്‍. അതിന് ഉദാഹരണമാണ് ലോക ചെസ് ചാമ്പ്യനായശേഷം ടാറ്റാ സ്റ്റീല്‍ ചെസില്‍ നേടുന്ന തുടര്‍ച്ചയായ വിജയങ്ങള്‍. 10 റൗണ്ടുകളിലും അദ്ദേഹം തോല്‍വി അറിഞ്ഞില്ല. ഫാബിയാനോ കരുവാന, അബ്ദുസത്തൊറോവ്, പ്രജ്ഞാനന്ദ എന്നിവരുമായി സമനില പാലിച്ചു. ബാക്കിയുള്ളവരെ തോല്‍പിച്ചു. കരുത്തരായ കളിക്കാരോട് തോല്‍ക്കാതെ സമനില പിടിക്കാനുള്ള ഗുകേഷിന്റെ കഴിവ് അപാരമാണെന്ന് ലോക ചെസ് വിദഗ്ധര്‍ പറയുന്നു. അതീവ ക്ഷമയോടെ തന്റെ ലക്ഷ്യത്തിലേക്ക് കളിയെ അടുപ്പിക്കാനുള്ള ഒരു വലിയ കഴിവ് ഗുകേഷിനുണ്ട്.

ഇനി ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ മൂന്ന് റൗണ്ടുകള്‍ കൂടിയേ ബാക്കിയുള്ളൂ. അതില്‍ താരതമ്യേന ദുര്‍ബലരായ എതിരാളികളാണ് അദ്ദേഹത്തിന് നേരിടേണ്ടിവരിക. ഇപ്പോള്‍ തൊട്ടടുത്തുള്ള അബ്ദുസത്തൊറോവിനേക്കാള്‍ അര പോയിന്‍റിനും പ്രജ്ഞാനന്ദയേക്കാള്‍ ഒരു പോയിന്‍റിനും മുന്‍പിലാണ് ഗുകേഷ്. പ്രജ്ഞാനന്ദയ്‌ക്ക് ഫാബിയാനോ കരുവാന ഉള്‍പ്പെടെ ശക്തരായ എതിരാളികളെ നേരിടാനുണ്ട്. അതുകൊണ്ട് ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം ഗുകേഷിന്റെ കൈകളിലേക്ക് പോകാനാണ് സാധ്യത. അതെ, ഗുകേഷ് എന്ന യുഗപ്പിറവി തന്നെയാണ് ചെസ്സില്‍ ആസന്നമായിരിക്കുന്നത്. ഭാരതത്തിന്റെ തിളക്കമുള്ള യുഗപ്പിറവി.

ഇപ്പോഴും ലോകചെസ് കിരീടമില്ലെങ്കിലും ലോകത്തെ ചെസില്‍ ഇപ്പോഴും രാജാവ് കാള്‍സന്‍ തന്നെയാണ്.കാരണം ആഗോള ചെസ് ഫെഡറേഷനായ ഫിഡെയുടെ റാങ്കിങ്ങില്‍ ഇപ്പോഴും ഒന്നാമനായ കാള്‍സന്റെ ഇഎല്‍ഒ റേറ്റിംഗ് 2831 ആണ്. അതായത് വെറും 2777 റേറ്റിംഗ് മാത്രമുള്ള, ലോകറാങ്കിങ്ങില്‍ അഞ്ചാം സ്ഥാനം മാത്രമുള്ള ഗുകേഷ് പിറകിലാണ്. പക്ഷെ ഇനി ടാറ്റാ സ്റ്റീല്‍ ചെസില്‍ അടുത്ത മൂന്ന് റൗണ്ട് കൂടി ജയിച്ചാല്‍ ഗുകേഷിന്റെ ഇഎല്‍ഒ റേറ്റിംഗ് 2800ന് മുകളിലാകും. വൈകാതെ മാഗ്നസ് കാള്‍സനെ വെല്ലുവിളിക്കാന്‍ പാകത്തിലുള്ള ഒരു ചാമ്പ്യനാണ് ഗുകേഷിലൂടെ ഉയര്‍ന്നുവരുന്നത് എന്നര്‍ത്ഥം. ഇതോടെയാണ് അടുത്ത ലോകകപ്പില്‍ താന്‍ ഗുകേഷിനെ വെല്ലുവിളിക്കും എന്ന് മാഗ്നസ് കാള്‍സന്‍ ഈയിടെ പ്രസ്താവിച്ചത്. അതായത് തനിക്കൊത്ത എതിരാളി ലോകകിരീട ചാമ്പ്യനായി എത്തിയിരിക്കുന്നു എന്ന മാഗ്നസ് കാള്‍സന്റെ പരോക്ഷ പ്രഖ്യാപനവും കൂടിയാണ് ഇത്. ഇതും ഗുകേഷിന്റെ തൊപ്പിയിലെ ഒരു തൂവലാണ്.

Tags: GukeshDDingLirenmagnuscarlsenWorldChessChampionTataSteelChess2025PraggnanandhaaChessTatasteelchess
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Sports

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.