Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാവതാര്‍ ബാബാജി ഒരു മഹാകുംഭമേളയില്‍ ലാഹിരി മഹാശയനെ പഠിപ്പിച്ച ഈ വലിയ പാഠം ഒരിയ്‌ക്കലും മറക്കല്ലേ…

കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയ നിരവധി സന്യാസിമാരുടെയും സാധുക്കളുടെയും ഇടയിലൂടെ ഞാന്‍ ചുറ്റിത്തിരിയുകയാണ്. ഒരു ഭിക്ഷാപാത്രവും പിടിച്ച് നെറ്റിയാകെ ഭസ്മം പൂശിയ ഒരു സാധുവിനെ ഞാന്‍ കണ്ടു. ഇയാള്‍ ഒരു തട്ടിപ്പുകാരനാണെന്നാണ് ഒറ്റനോട്ടത്തില്‍ എനിക്ക് തോന്നിയത്. ഉള്ളില്‍ യാതൊരു ആത്മീയതയുമില്ലാതെ, വെറുതെ പുറത്ത് ഭസ്മം പൂശി ആളുകളെ പറ്റിക്കാനിരിക്കുന്ന ആളാണ് ഇതെന്ന് എനിക്ക് തോന്നി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2025, 08:34 pm IST
in India
മഹാവതാര്‍ ബാബാജി(വലത്ത്) മഹാവതാര്‍ബാബാജിയും ശിഷ്യന്‍ ലാഹിരി മഹാശയനും (ഇടത്ത്)

മഹാവതാര്‍ ബാബാജി(വലത്ത്) മഹാവതാര്‍ബാബാജിയും ശിഷ്യന്‍ ലാഹിരി മഹാശയനും (ഇടത്ത്)

ന്യൂദല്‍ഹി: മഹാകുംഭമേളക്കാലത്ത് യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും സുലഭമായി വീണ്ടും മഹാവതാര്‍ ബാബയെക്കുറിച്ചും ലാഹിരി മഹാശയനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. ഹിമാലയത്തില്‍ താമസിച്ച ഒരു യോഗിയും ഗുരുവുമാണ് മഹാവതാര്‍ ബാബാജി. ഇദ്ദേഹത്തിന് മരണമില്ല എന്നും 2000 വയസ്സുള്ള ഇദ്ദേഹം ഇന്നും മരണമില്ലാതെ ഹിമാലയസാനുക്കളില്‍ ജീവിക്കുന്നുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ക്രിയായോഗ എന്ന സവിശേഷയമായ ധ്യാനം കണ്ടുപിടിച്ചയാളാണ് മഹാവതാര്‍ ബാബാജി. പ്രാണായാമത്തിലൂടെയും ധ്യാനത്തിലൂടെയും ആത്മീയത ഉണര്‍ത്തുന്ന രീതിയാണ് ക്രിയായോഗ. പിന്നീട് അദ്ദേഹം ശിഷ്യനായ ലാഹിരി മഹാശയനെ ക്രിയായോഗ പഠിപ്പിച്ചു. ഈ രണ്ട് ഗുരുക്കന്മാരെക്കുറിച്ചും ലോകത്തിന് അറിവായത് പരമഹംസ യോഗാനന്ദ എഴുതിയ ‘ദി ഓട്ടോബയോഗ്രഫി ഓഫ് എ യോഗി’ എന്ന പുസ്തകത്തിലൂടെയാണ്. പരമഹംസ യോഗാനന്ദയുടെ ഗുരുവായ സ്വാമി യുക്തേശ്വര്‍ ഗിരിയുടെ ഗുരു കൂടിയായിരുന്നു ലാഹിരി മാഹാശയ്.

തന്റെ ഗുരു മഹാവതാര്‍ ബാബാജി തന്നെ ജീവിതത്തിലെ ഒരു പ്രധാനപാഠം പഠിപ്പിച്ചുതന്നത് ഒരു കുംഭമേളക്കാലത്താണെന്ന് ഒരു കഥയിലൂടെയാണ് ലാഹിരി മഹാശയ് ശിഷ്യര്‍ക്ക് വിവരിച്ചുകൊടുക്കുന്നത്. പരമഹംസ യോഗാനന്ദ രചിച്ച ‘ദി ഓട്ടോ ബോയഗ്രഫി ഓഫ് എ യോഗി’ എന്ന പുസ്തകത്തിലാണ് ഈ കഥ വിവരിച്ചത്. അലഹബാദിലെ കുംഭമേള നടക്കുമ്പോഴാണ് ഈ അനുഭവം ഉണ്ടായത്. ലാഹിരി മഹാശയ് ശിഷ്യന്‍മാരോട് ആ കഥ വിവരിക്കുന്നത് ഇങ്ങിനെ:”ഓഫീസ് ഡ്യൂട്ടിയ്‌ക്കിടെ കുറച്ചു ദിവസത്തേക്കാണ് ഞാന്‍ കുംഭമേള നടക്കുന്ന സ്ഥലത്ത് പോയത്. കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയ നിരവധി സന്യാസിമാരുടെയും സാധുക്കളുടെയും ഇടയിലൂടെ ഞാന്‍ ചുറ്റിത്തിരിയുകയാണ്. ഒരു ഭിക്ഷാപാത്രവും പിടിച്ച് നെറ്റിയാകെ ഭസ്മം പൂശിയ ഒരു സാധുവിനെ ഞാന്‍ കണ്ടു. ഇയാള്‍ ഒരു തട്ടിപ്പുകാരനാണെന്നാണ് ഒറ്റനോട്ടത്തില്‍ എനിക്ക് തോന്നിയത്. ഉള്ളില്‍ യാതൊരു ആത്മീയതയുമില്ലാതെ, വെറുതെ പുറത്ത് ഭസ്മം പൂശി ആളുകളെ പറ്റിക്കാനിരിക്കുന്ന ആളാണ് ഇതെന്ന് എനിക്ക് തോന്നി. ഈ കള്ളസന്യാസിയ്‌ക്ക് മുന്‍പിലൂടെ പോകുന്നതിനിടയിലാണ് ഞാന്‍ ഗുരു മഹാവതാര്‍ ബാബാജിയെ കണ്ടത്. ജട പിടിച്ച മുടിയുമായി ഇരിക്കുന്ന ആ തട്ടിപ്പുകാരന്‍ സന്യാസിയുടെ പിന്നിലായിരുന്നു ബാബാജി ഇരുന്നിരുന്നത്. “ഗുരോ…” എന്ന് വിളിച്ച് ഞാന്‍ ഓടിച്ചെന്നു. ഗുരു എന്താണ് ഇവിടെ ചെയ്യുന്നതെന്ന് ചോദിച്ച് ഞാന്‍ അദ്ദേഹത്തിന്റെ പാദങ്ങള്‍ കഴുകുകയും ഭക്ഷണം വെയ്‌ക്കാനുള്ള പാത്രങ്ങള്‍ കഴുകിക്കൊടുക്കുകയും ചെയ്തു. അപ്പോള്‍ ഒരു ശിശുവിന്റെ പുഞ്ചിരിയോടെ ഗുരു എന്റെ നേരെ നോക്കി. ആരെയും വിമര്‍ശിക്കരുതെന്ന സന്ദേശം എന്നിലേക്കെത്തിക്കാനാണ് ഈ നോട്ടമെന്ന് എനിക്ക് തോന്നി. നെറ്റിയില്‍ ഭസ്മം പൂശി ഭിക്ഷാപാത്രവുമായി ഇരിക്കുന്ന സാധുവിനെ കള്ളനാണെന്ന് ഞാന്‍ ഉള്ളില്‍ വിചാരിച്ചത് ഗുരുവിന് ഇഷ്ടപ്പെട്ടില്ല. എല്ലാ ശരീരത്തിലും ദൈവം ഒരു പോലെ കുടികൊള്ളുന്നു എന്നാണ് ബാബാജി എന്നെ മനസ്സിലാക്കിത്തരാന്‍ ശ്രമിച്ചത്. ബാബാജി എന്നോട് പറഞ്ഞു:”അറിവുള്ളവരും അറിവില്ലാത്തവരുമായ എല്ലാ സാധുക്കളേയും ഒരു പോലെ സേവിക്കുക വഴി, ദൈവത്തെ സന്തോഷിപ്പിക്കുന്ന ഏറ്റവും വലിയ നന്മ എന്താണെന്ന് ഞാന്‍ മനസ്സിലാക്കി- അത് വിനയമാണ്. വിനയത്തോടെ, താഴ്മയോടെ ഭേദവിചാരമില്ലാതെ എല്ലാവരേയും സേവിക്കുക അതാണ് മുഖ്യം.”. ഗുരു മഹാവതാര്‍ ബാബാജി ഇത് പറഞ്ഞപ്പോള്‍ എനിക്ക് കാര്യങ്ങള്‍ മനസ്സിലായി. അങ്ങിനെ അലഹബാദ് കുംഭമേളയിലെ ഒരു അനുഭവത്തിലൂടെ വലിയൊരു പാഠമാണ് മഹാവതാര്‍ ബാബാജി തനിക്ക് നല്‍കിയതെന്ന് ലാഹിരി മഹാശയ് ശിഷ്യരോട് പറഞ്ഞു.

 

Tags: HumilityguruKumbhmelaMahakumbh2025MahavatarBabajiLahiriMahashayParamahamsaYoganandAllahabadKumbhmela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

Kerala

ട്രംപ് പോലും മോദിയെ ഭയക്കുന്നു…മോദിയോട് ആദരവ് തോന്നിയെന്ന് ശ്രീകുമാരന്‍തമ്പി; മോദിയ്‌ക്ക് ശ്രീകുമാരന്‍ തമ്പിയുടെ പ്രശംസ

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

Kerala

സനാതനധര്‍മ്മത്തിന്റെ വിരാടരൂപമാണ് തിരുനാവായിലെ മാഘമഹോത്സവം; ഇതിനെ തടയാന്‍ ശ്രമിച്ച പിണറായി സര്‍ക്കാര്‍ മാപ്പ് പറയണം: ശോഭാസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.