Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എം എന്ന സന്യാസിയായി മാറിയ മുംതാസ് അലിഖാന്‍… ഹിമാലയത്തില്‍ മഹേശ്വര്‍നാഥ് ബാബാജി ഒരു പെണ്‍കുട്ടിയുടെ ക്യാന്‍സര്‍ മാറ്റിയത് നേരിട്ട് കണ്ടു

എം എന്ന പേരില്‍ ഇന്ത്യയാകെ അറിയപ്പെടുന്ന സന്യാസി ഒരിയ്‌ക്കല്‍ മുംതാസ് അലിഖാന്‍ എന്ന പേരുള്ള കുട്ടിയായിരുന്നു. തിരുവനന്തപുരത്തെ ഒരു മുസ്ലിം കുടുംബത്തിലെ ഈ കുട്ടി. ചെറിയ പ്രായത്തിലേ വീടും നാടും വിട്ട് ഹിമാലയത്തില്‍ എത്തിച്ചേര്‍ന്നു. ഭാരതത്തിന്റെ ആത്മീയതയുടെ വഴിയെ സഞ്ചരിച്ചു. പിന്നീട് മഹേശ്വര്‍നാഥ് ബാബാജിയുടെ ശിഷ്യനായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 05:59 pm IST
in Kerala
മഹേശ്വര്‍നാഥ് ബാബാജി ക്യാന്‍സര്‍ ബാധിച്ച വിദേശിയായ പെണ്‍കുട്ടിയോട് സംസാരിക്കുന്നു (വലത്ത്) ശ്രീ എം എന്ന സന്യാസിവര്യന്‍ (ഇടത്ത്)

മഹേശ്വര്‍നാഥ് ബാബാജി ക്യാന്‍സര്‍ ബാധിച്ച വിദേശിയായ പെണ്‍കുട്ടിയോട് സംസാരിക്കുന്നു (വലത്ത്) ശ്രീ എം എന്ന സന്യാസിവര്യന്‍ (ഇടത്ത്)

തിരുവനന്തപുരം: എം എന്ന പേരില്‍ ഇന്ത്യയാകെ അറിയപ്പെടുന്ന സന്യാസി ഒരിയ്‌ക്കല്‍ മുംതാസ് അലിഖാന്‍ എന്ന പേരുള്ള കുട്ടിയായിരുന്നു. തിരുവനന്തപുരത്തെ ഒരു മുസ്ലിം കുടുംബത്തിലെ ഈ കുട്ടി. ചെറിയ പ്രായത്തിലേ വീടും നാടും വിട്ട് ഹിമാലയത്തില്‍ എത്തിച്ചേര്‍ന്നു. ഭാരതത്തിന്റെ ആത്മീയതയുടെ വഴിയെ സഞ്ചരിച്ചു. പിന്നീട് മഹേശ്വര്‍നാഥ് ബാബാജിയുടെ ശിഷ്യനായി. 2000 വര്‍ഷമായി ഹിമാലയത്തില്‍ മരണമില്ലാതെ ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന മഹാഗുരു മഹാവതാര്‍ ബാബാജിയുടെ ശിഷ്യന്മാരില്‍ ഒരാളാണ് മഹേശ്വര്‍നാഥ് ബാബാജി.

എം എന്ന സന്യാസിയും അദ്ദേഹത്തിന്റെ ഗുരുവുമെല്ലാം എല്ലാ മഹാകുംഭമേളകളിലും മറക്കാതെ പങ്കെടുക്കുന്നവരാണ്. അദ്ദേഹം ഈയിടെ തന്റെ ഗുരു ഒരു പെണ്‍കുട്ടിയുടെ അര്‍ബുദം മാറ്റിയ കഥ പങ്കുവെച്ചു. “ഹിമാലയത്തില്‍ ആശ്രമത്തില്‍ ജീവിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും തൊട്ടടുത്തുള്ള പുഴയില്‍ തുണി കഴുകാന്‍ പോകാറുണ്ടായിരുന്നു. ഒരിയ്‌ക്കല്‍ ചെല്ലുമ്പോള്‍ പുഴയുടെ തീരത്ത് ഒരു പെണ്‍കുട്ടി ഇരിയ്‌ക്കുന്നത് കണ്ടു. പെണ്‍കുട്ടിയുടെ തലമുടി സ്വര്‍ണ്ണനിറത്തിലുള്ളതായിരുന്നു. അതില്‍ നിന്നുതന്നെ അവള്‍ ഒരു വിദേശിയാണെന്ന് മനസ്സിലാക്കാം. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ ഛര്‍ദ്ദിക്കുന്നത് കണ്ടു. അവളുടെ കഴുത്തില്‍ തുളസിമാലയുണ്ടായിരുന്നു. എന്താണ് ഛര്‍ദ്ദിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് കുടലില്‍ ക്യാന്‍സര്‍ ഉണ്ടെന്നും മൂന്ന് മാസത്തില്‍ മരിക്കുമെന്നുമാണ് അമേരിക്കയിലെ ഡോക്ടര്‍ പറഞ്ഞത് എന്നും അവസാനമായി ഞാന്‍ ഭാരത്തില്‍ പ്രിയപ്പെട്ട സ്ഥലങ്ങള്‍ ഒരു നോക്ക് കാണാന്‍ വന്നതാണെന്നും അവള്‍ പറഞ്ഞു. ഒരു പക്ഷെ ഗുരുനാഥനായ മഹേശ്വര്‍നാഥ് ബാബാജിക്ക് ഈ പെണ്‍കുട്ടിയുടെ രോഗം സുഖപ്പെടുത്താന്‍ കഴിയുമെന്ന്. ഞാന്‍ കരുതി. ഉടനെ ഞാന്‍ ഗുരുവിന്റെ അടുത്തേക്കോടി. ഞാന്‍ ഗുരുവിനോട് പെണ്‍കുട്ടിയെക്കുറിച്ച് പറഞ്ഞു. അര്‍ബുദം ബാധിച്ച ഒരു വിദേശിപെണ്‍കുട്ടി അവിടെ ഇരിക്കുന്നുണ്ട്. അവള്‍ ഉടന്‍ മരിക്കുമെന്നും രക്ഷിക്കണമെന്നും ഞാന്‍ പറഞ്ഞു. അവളെ വിളിച്ചുകൊണ്ടുവരാന്‍ ബാബാജി പറഞ്ഞു. വീണ്ടും ഞാന്‍ അവളോട് ഇക്കാര്യം പറയാന്‍ തിരിച്ചോടി. അവളെയും കൂട്ടി ബാബാജിയുടെ അരികിലേക്ക് നടന്നു. പക്ഷെ വയ്യാത്തതിനാല്‍ അവള്‍ വളരെ സാവധാനത്തില്‍ ആണ് നടന്നത്. സമയം പോവുകയാണ്. അവളെയും കൂട്ടി ആശ്രമത്തില്‍ എത്തുമ്പോഴേക്കും ബാബാജി വേറെ എവിടേയ്‌ക്കെങ്കിലും പോയിക്കാണുമെന്ന് പോലും ഞാന്‍ ഭയന്നു. ഒടുവില്‍ ഞങ്ങള്‍ എത്തുമ്പോള്‍ ബാബാജി എങ്ങോട്ടും പോയിട്ടില്ല. ഞങ്ങളെ കാത്തിരിക്കുകയാണ്. അവള്‍ എല്ലാകാര്യങ്ങളും ബാബാജിയോട് പറഞ്ഞു. സാധാരണ ഹിന്ദി മാത്രം സംസാരിക്കുന്ന ബാബാജിയ്‌ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി അവള്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഞാന്‍ ഹിന്ദിയില്‍ തര്‍ജ്ജമപ്പെടുത്താന്‍ തുടങ്ങി. അപ്പോള്‍ ബാബാജി എന്നോട് പറഞ്ഞു ഇനി നിന്റെ തര്‍ജ്ജമ ആവശ്യമില്ല. ഞാന്‍ അമ്പരന്നു പോയി. പിന്നീട് ബാബാജി ഇംഗ്ലീഷില്‍ സംസാരിക്കാന്‍ തുടങ്ങി. ആ പെണ്‍കുട്ടി സംസാരിക്കുന്ന അതേ ശൈലിയിലാണ് ബാബാജിയുടെയും ഇംഗ്ലീഷ് ഞാന്‍ അമ്പരന്നുപോയി. എന്തായാലും നമ്മള്‍ എല്ലാം ഒരു ദിവസം മരിയ്‌ക്കണമെന്നും അതിനായി തയ്യാറെടുക്കാനും ആണ് ബാബാജി ആദ്യം അവളോട് പറഞ്ഞത്. പിന്നീട് ചില ശ്വസന വ്യായാമങ്ങള്‍ ചെയ്യാന്‍ പറഞ്ഞു. ചില മന്ത്രങ്ങള്‍ ഉരുവിടാനും പറഞ്ഞു. അവള്‍ അതെല്ലാം അനുസരിച്ചു. അവിടെ തങ്ങി. രണ്ട് ദിവസത്തിന് ശേഷം ആ പെണ്‍കുട്ടി മടങ്ങിപ്പോയി. അവളുമായുള്ള ബന്ധം അതോടെ അവസാനിച്ചു. രണ്ട് മൂന്ന് വര്‍ഷത്തിന് ശേഷം ഒരു ദിവസം ഞാന്‍ ഋഷികേശില്‍ നടക്കുകയാണ്. അപ്പോള്‍ ഒരു സ്ത്രീ എന്നെ മുന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നത് കണ്ടു. എന്നെ കണ്ടപ്പോള്‍ ആ സ്ത്രീ നിന്നു. നല്ല കരുത്തുള്ള ആ സ്ത്രീ പഴയ ക്യാന്‍സര്‍ ബാധിച്ച ആ പെണ്‍കുട്ടിയായിരുന്നു. ഇപ്പോള്‍ അവള്‍ നല്ല ആരോഗ്യവതിയായിരിക്കുന്നു. പിന്നീട് അവള്‍ തന്റെ രോഗം മാറിയ കഥ പറഞ്ഞു. ആശ്രമത്തില്‍ നിന്നും മടങ്ങി നാട്ടില്‍ എത്തിയ ശേഷമുണ്ടായ അത്ഭുതങ്ങള്‍ അവള്‍ വിവരിച്ചു. ബാബാജി പറഞ്ഞതുപോലെ ഞാനും ഉടനെ മരിക്കുമെന്നും എല്ലാവരും ഒരിയ്‌ക്കല്‍ മരിക്കണമെന്നും ഉള്ള കാര്യം താന്‍ ഉള്ളിലേക്കെടുത്തിരുന്നുവെന്ന് ആ പെണ്‍കുട്ടി പറഞ്ഞു. ബാബാജി പറഞ്ഞ ബ്രീതിംഗ് വ്യായാമങ്ങളും മന്ത്രോച്ചാരണങ്ങളും തുടര്‍ന്നുപോന്നു. ഒരു ദിവസം വെള്ളം കുടിച്ചപ്പോള്‍ ഛര്‍ദ്ദിച്ചില്ല. പിന്നീട് ചായ കുടിച്ചപ്പോഴും ഛര്‍ദ്ദിച്ചില്ല. ഭക്ഷണം കഴിച്ചു. വൈകാതെ ഡോക്ടറെ കണ്ടു. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ അത്ഭുതം. തന്റെ ക്യാന്‍സര‍് മാറിയിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതായി ആ പെണ്‍കുട്ടി പറഞ്ഞു. “- എം പറഞ്ഞു.

മഹാകുംഭമേളകളില്‍ പതിവായി ഗുരുനാഥന്‍ മഹേശ്വര്‍നാഥ് ബാബാജിയോടൊപ്പം ശ്രി എം പോകാറുണ്ട്. മഹാവതാര്‍ ബാബാജിയെ കാണണമെന്ന് ശ്രീ എം വാശിപിടിച്ചപ്പോള്‍ കുംഭമേളയ്‌ക്ക് പോയാല്‍ കാണാമെന്ന് ഗുരു മഹേശ്വര്‍നാഥ് ബാബാജി പറഞ്ഞു. അങ്ങിനെ ഒരിയ്‌ക്കല്‍ ശ്രീ എം കുംഭമേളയ്‌ക്ക് പോയി അവിടെ നാഗസാധുക്കള്‍ക്കൊപ്പം അവരുടെ അഖാഡയില്‍ കഴിയുകയും ചെയ്തു. അപ്രന്‍റീസ്ഡ് ടു എ ഹിമാലയന്‍ മാസ്റ്റര്‍ (Apprenticed to a Himalayan Master) എന്ന ആത്മകഥ ശ്രീ എം എഴുതിയിട്ടുണ്ട്.

 

Tags: WisdomTale #SriM #SriMSpeakshimalayaMMahakumbhmelaShriMMahakumbh2025MaheshwarnathbabaMumthazAliKhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

India

‘500 വര്‍ഷം ഭരിച്ച മുസ്ലിങ്ങള്‍ക്കോ 200 വര്‍ഷത്തെ മുസ്ലിങ്ങള്‍ക്കോ ഇന്ത്യയെ ക്രിസ്തുരാജ്യമോ മുസ്ലിംരാജ്യമോ ആക്കാന്‍ കഴിഞ്ഞില്ല’

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

തിരുനാവായ കുംഭമേളയ്‌ക്ക് എത്തി പ്രീതി നടേശന്‍; ‘ഹിന്ദുസംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി’

Kerala

തെരഞ്ഞെടുപ്പിന് ബിജെപി സുസജ്ജം; ആദ്യ സ്ഥാനാർഥി പട്ടിക ജനുവരി അവസാനത്തോടെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.