Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പദ്മ പ്രഭയില്‍ ഭാരതം

ആദ്യ മോദി സര്‍ക്കാരിന്റെ കാലം മുതല്‍ പദ്മ പുരസ്‌കാരങ്ങള്‍ നല്‍കുന്നത് അതിനേറ്റവും അര്‍ഹരായവര്‍ക്കാണ്. ആ മാതൃക തുടരുകയാണിന്നും. അവരവരുടെ മേഖലകളില്‍ സമൂഹത്തിനും രാജ്യത്തിനും അമൂല്യമായ സംഭാവനകള്‍ നല്‍കിയവര്‍ പദ്മ പുരസ്‌കാരങ്ങളിലൂടെ വീണ്ടും ആദരിക്കപ്പെട്ടു.

പി.ഷിമിത്ത് by പി.ഷിമിത്ത്
Jan 28, 2025, 12:52 pm IST
in Vicharam, Main Article

പദ്മ പുരസ്‌കാര പ്രഖ്യാപനത്തിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ ഇത്തവണയും ഏവരെയും അത്ഭുതപ്പെടുത്തി. ആദ്യ മോദി സര്‍ക്കാരിന്റെ കാലം മുതല്‍ പദ്മ പുരസ്‌കാരങ്ങള്‍ നല്‍കുന്നത് അതിനേറ്റവും അര്‍ഹരായവര്‍ക്കാണ്. ആ മാതൃക തുടരുകയാണിന്നും. അവരവരുടെ മേഖലകളില്‍ സമൂഹത്തിനും രാജ്യത്തിനും അമൂല്യമായ സംഭാവനകള്‍ നല്‍കിയവര്‍ പദ്മ പുരസ്‌കാരങ്ങളിലൂടെ വീണ്ടും ആദരിക്കപ്പെട്ടു. എം.ടി. വാസുദേവന്‍ നായര്‍ മുതല്‍ ഐ.എം. വിജയന്‍ വരെയുള്ളവര്‍ കേരളത്തില്‍ നിന്ന് പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. രാജ്യത്തിനകത്തും പുറത്തുമുള്ള ഏഴ് പേര്‍ പദ്മവിഭൂഷണും 19 പേര്‍ പദ്മഭൂഷണും 113 പേര്‍ പദ്മശ്രീക്കും അര്‍ഹരായി. ഇതില്‍ 23 പേര്‍ വനിതകളാണ്. പദ്മശ്രീ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ വേറിട്ട ചില വ്യക്തിത്വങ്ങളെക്കുറിച്ച്…

നൂറ് പിന്നിട്ട സ്വാതന്ത്ര്യ സമരനായിക

ഗോവയില്‍ നിന്നുള്ള ലീബാ ലോബോ സര്‍ദേശായിയാണ് പദ്മശ്രീ ജേതാക്കളുടെ പട്ടികയില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി. 102 വയസ്സുള്ള അവര്‍ ഗോവ സ്വാതന്ത്ര്യസമരത്തിലെ നിര്‍ണായക പോരാളിയും സാമൂഹ്യപ്രവര്‍ത്തകയുമാണ്. പോര്‍ച്ചുഗീസ് ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്താനായി 1955ല്‍ വോസ് ഡ ലിബര്‍ ഡേഡ് (വോയ്സ് ഓഫ് ഫ്രീഡം) എന്ന ഭൂഗര്‍ഭ റേഡിയോ സ്റ്റേഷന്‍ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. കോളനി ഭരണത്തിനെതിരെ അണിനിരക്കണമെന്ന സന്ദേശം ഭര്‍ത്താവ് വാമന്‍ സര്‍ദേശായിക്കൊപ്പം റേഡിയോ വഴി അവര്‍ ജനങ്ങളിലേക്കെത്തിച്ചു.

ഗോവയെ മോചിപ്പിക്കുന്നതിനുള്ള ഭാരത സൈന്യത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് അവര്‍ ഉറച്ച പിന്തുണയേകി. സ്വാതന്ത്ര്യത്തിനുശേഷവും ഗോവയുടെ വികസനത്തില്‍ മുഖ്യപങ്കുവഹിച്ചു. ഗോവ കോടതിയിലെ ആദ്യ വനിതാ അഭിഭാഷക, ഗോവയിലെ ആദ്യ ടൂറിസം ഡയറക്ടര്‍ എന്നീ നിലകളിലും ലീബാ പ്രവര്‍ത്തിച്ചു. വനിതകള്‍ മാത്രമുള്ള വനിത സഹകരണ ബാങ്കിനും നേതൃത്വം നല്‍കി.

അശരണരുടെ തോഴന്‍

ഗുജറാത്തില്‍ നിന്നുള്ള സുരേഷ് ഹരിലാല്‍ സോണി എന്ന സുരേഷ് സോണി (80)യെ സാമൂഹ്യ പ്രവര്‍ത്തനങ്ങളാണ് പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കുഷ്ഠരോഗികള്‍, ദിവ്യാംഗര്‍ എന്നിവരുടെ ക്ഷേമം, പരിചരണം, പുനധിവാസം എന്നിവയ്‌ക്കായി തന്റെ ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് അദ്ദേഹം. 1988ല്‍ സബര്‍കാന്തയില്‍ കുഷ്ഠരോഗികള്‍ക്കായി സഹയോഗ് കുഷ്ഠ യജ്ഞ ട്രസ്റ്റ് സ്ഥാപിച്ചത് സുരേഷ് സോണിയാണ്. ഭാരതത്തില്‍ തന്നെ കുഷ്ഠരോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില സംഘടനകളില്‍ ഒന്നാണിത്.

കുഷ്ഠരോഗ ബാധിതര്‍ക്കായി സഹ്യോഗ് എന്ന പേരില്‍ ഒരു ഗ്രാമം തന്നെ അദ്ദേഹം സ്ഥാപിച്ചു. ഭിന്നശേഷിക്കാര്‍, ദിവ്യാംഗര്‍ എന്നിവര്‍ക്കും ഇവിടെ അഭയം നല്‍കുന്നു. നിലവില്‍ നൂറുകണക്കിന് രോഗികള്‍ ഇവിടെ താമസിക്കുന്നു. പലചരക്ക് കട, പ്രൈമറി സ്‌കൂള്‍, പോളിങ് ബൂത്ത് തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ടവരും ദുര്‍ബലരുമായ വിഭാഗങ്ങളെ പരിപാലിക്കുകയെന്നത് തന്റെ കര്‍ത്തവ്യമായി അദ്ദേഹം കരുതുന്നു.

ലഹരിക്കെതിരെ ഒരു പോരാളി

അരുണാചല്‍പ്രദേശ് സ്വദേശിനി ജുംഡെ യോംഗം ഗാംലിന്‍ സാമൂഹിക പ്രവര്‍ത്തനത്തിനാണ് പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായത്. മുപ്പത് വര്‍ഷമായി ഈ രംഗത്ത് സജീവം. വെസ്റ്റ് സിയാങ് ജില്ലയിലെ ആലോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദേഴ്സ് വിഷന്‍ എന്ന എന്‍ജിഒയുടെ ചെയര്‍പേഴ്സണാണ്. സ്ത്രീകളെ അണിനിരത്തി മയക്കുമരുന്നിനും മദ്യപാനത്തിനും എതിരെ പോരാടുന്ന സംഘടനയാണ് മദേഴ്സ് വിഷന്‍. ബോധവത്കരണ പ്രചാരണങ്ങള്‍, ശില്‍പശാലകള്‍, കൗണ്‍സലിങ്, ജനസമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നു. ഗേകു, കതാന്‍ മേഖലകളിലെ കറുപ്പ് കൃഷി നിര്‍മാര്‍ജ്ജനത്തിനും അവര്‍ മുന്നിട്ടിറങ്ങി.

ആലോ പട്ടണത്തില്‍ നിന്ന് ആരംഭിച്ച മദേഴ്സ് വിഷന്റെ പ്രവര്‍ത്തനം ഇന്ന് ക്രമേണ സമീപ ഗ്രാമങ്ങളിലേക്കും പടിഞ്ഞാറന്‍ സിയാങിലുടനീളമുള്ള സ്‌കൂളുകളിലേക്കും മറ്റ് ജില്ലകളിലേക്കും വ്യാപിച്ചു. ഇതുവരെ 700ലധികം പേരെ മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്ന് മോചിപ്പിക്കാനും അവര്‍ക്ക് ജീവിതസാഹചര്യം ഒരുക്കാനും സംഘടനക്കായി. രണ്ടായിരത്തിലധികം വനിതകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കി സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കി.

കര്‍ഷക രത്നം

നാഗാലാന്‍ഡിലെ നോക്ലക് ജില്ലയില്‍ നിന്നുള്ള കര്‍ഷകനായ എല്‍. ഹാങ്തിംഗ് നൂതനകൃഷി രീതികള്‍ക്കാണ് പദ്മശ്രീക്ക് അര്‍ഹനായത്. 58 വയസ്സുള്ള അദ്ദേഹം 30 വര്‍ഷമായി സ്വന്തംനാട്ടില്‍ പരിചിതമല്ലാതിരുന്ന പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കൃഷിചെയ്തു. തന്റെ അറിവുകള്‍ 40 ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കര്‍ഷകരുമായി അദ്ദേഹം പങ്കുവെച്ചു. ലിച്ചി, ഓറഞ്ച് തുടങ്ങിയ കൃഷിയിലൂടെ തദ്ദേശീയരായ കര്‍ഷകരുടെ വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിച്ചു.

കുട്ടിക്കാലത്ത് വില്‍പ്പനക്കാരോ ഉപഭോക്താക്കളോ വലിച്ചെറിയുന്ന പഴങ്ങളുടെ വിത്തുകള്‍ ശേഖരിക്കുകയും തന്റെ കുടുംബത്തിന്റെ കൃഷിയിടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി നടത്തുകയും ചെയ്തായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഇങ്ങനെ വികസിപ്പിച്ചെടുത്ത കൃഷിരീതികള്‍ നാനൂറിലധികം വീട്ടുകാര്‍ സ്വീകരിച്ചിരുന്നു. തന്റെ പ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും കണ്ടെത്തിയ കൃഷിരീതികള്‍ മറ്റ് കര്‍ഷകര്‍ക്ക് പകര്‍ന്നുനല്‍കാനും അവരെ പിന്തുണയ്‌ക്കാനും സാമ്പത്തികമായി ഉയര്‍ത്താനും അദ്ദേഹം ശ്രമിക്കുന്നു.

പറൈയിലെ രാജകുമാരന്‍

തമിഴ്നാട്ടില്‍ നിന്നുള്ള വേലു ആശാന്‍ പറൈ കലാകാരനാണ്. പറൈയിലെ രാജകുമാരന്‍ എന്നാണ് അദ്ദേഹത്തിനുള്ള വിശേഷണം. പറൈ എന്ന പരമ്പരാഗത കലാരൂപത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജീവിതം സമര്‍പ്പിച്ച വ്യക്തി. സമൂഹത്തിന്റെ അംഗീകാരം ലഭിച്ചിട്ടും കുടുംബത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് എട്ടുവര്‍ഷത്തോളം അദ്ദേഹം കലാപ്രകടനങ്ങളില്‍ നിന്ന് മാറി മറ്റ് ജോലികള്‍ ചെയ്തു.

പറൈയോടുള്ള ഇഷ്ടം കാരണം അദ്ദേഹം വീണ്ടും കലാരംഗത്തേക്ക് തിരിച്ചുവന്നു. അലങ്കാനല്ലൂര്‍ തപ്പിസൈ കുഴ് എന്ന പേരില്‍ പറൈ ട്രൂപ്പ് രൂപീകരിച്ചു. തമിഴ്നാട്ടിലെ ഏറ്റവും വലിയ പറൈ സംഗീത ട്രൂപ്പായി അത് മാറി. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയതിനൊപ്പം സാംസ്‌കാരിക പരിപാടികളിലും ഉത്സവങ്ങളിലും പ്രകടനങ്ങള്‍ കാഴ്ചവയ്‌ക്കുന്നു. പരമ്പരാഗതമായി പുരുഷ മേധാവിത്വമുണ്ടായിരുന്ന ഈ രംഗത്തേക്ക് വേലു ആശാന്‍ ലിംഗഭേദമില്ലാതെ എല്ലാവരെയും കൈപിടിച്ചുയര്‍ത്തി. പഠനവും പ്രോത്സാഹനവും നല്‍കി. ഈ പരമ്പരാഗത കലാരൂപത്തെ ഗ്രാമീണ പാരമ്പര്യത്തില്‍ നിന്ന് ആഗോള തലത്തിലേക്ക് ഉയര്‍ത്തിയതില്‍ വേലു ആശാനും പങ്കുണ്ട്.

ജനമനം കവര്‍ന്ന പാചകക്കാരന്‍

തമിഴ്നാട്ടില്‍ നിന്നുള്ള കെ. ദാമോദരന്‍ എന്ന കോദണ്ഡ ദാമോദരന്‍ പാചക കലയിലെ വൈദഗ്ധ്യത്തിനാണ് പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായത്. രുചികരമായ ഭക്ഷണവിഭവങ്ങളിലൂടെ ജന മനം കവര്‍ന്നയാളാണ് ഷെഫ് ദാമു എന്നറിയപ്പെടുന്ന കെ. ദാമോദരന്‍. പാചകകലയ്‌ക്ക് പദ്മശ്രീ പുരസ്‌കാരം നേടുന്ന രണ്ടാമത്തെയാളാകും ഒരുപക്ഷേ ഇദ്ദേഹം. 2016ല്‍ ഷെഫ് ഇംതിയാസ് ഖുറൈഷി പദ്മശ്രീ പുരസ്‌കാരം നേടിയിരുന്നു.

പരമ്പരാഗത തമിഴ്നാട് വിഭവങ്ങള്‍, ചെട്ടിനാടന്‍ വിഭവങ്ങള്‍, സമുദ്രവിഭവങ്ങള്‍ എന്നിവ തയ്യാറാക്കുന്നതില്‍ വിദഗ്ധന്‍. നിരവധി ജനപ്രിയ ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കുകയും വിധികര്‍ത്താവാകുകയും ചെയ്തിട്ടുണ്ട്. നിരവധി പാചക പുസ്തകങ്ങളും രചിച്ചു. 2004ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഹോട്ടല്‍ മാനേജ്മെന്റ്, കാറ്ററിങ് ടെക്നോളജിയില്‍ പിഎച്ച്ഡി നേടി. ഈ നേട്ടം കൈവരിച്ച ഭാരതത്തിലെ ആദ്യ ഷെഫും ഇദ്ദേഹമാണ്.

2010ല്‍, ഏറ്റവും ദൈര്‍ഘ്യമേറിയ പാചക മാരത്തണിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും നേടി. 2012 ല്‍, 14.7 മീറ്റര്‍ വലിപ്പമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ദോശയുടെ നിര്‍മാണത്തിനും നേതൃത്വം നല്‍കി. 6,000 കിലോ ബിരിയാണിയും ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ഷെഫ് ദാമുവിന് പദ്മശ്രീ നല്‍കിയതിലൂടെ അദ്ദേഹത്തിന്റെ പാചകമികവ് മാത്രമല്ല, ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന രുചികള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന മുഴുവന്‍ പാചകവിദഗ്ധരെയും ഇതിലൂടെ അംഗീകരിക്കുകയുമാണ് ചെയ്യുന്നത്.

Tags: indiaNarendra ModiPadma Prabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.