ഗാസ: ഹമാസ് തടവുകാരായി പിടിച്ചിരുന്ന നാല് ഇസ്രയേലി പട്ടാളവനിതകളെക്കൂടി ഹമാസ് ശനിയാഴ്ച വിട്ടയച്ചു. ഇസ്രയേലുമായി സമാധാനക്കരാര്‍ ഒപ്പുവെച്ച ഉടമ്പടിയുടെ ഭാഗമായാണ് മോചിപ്പിച്ചത്.
Israeli female soldiers [Karina Araiv, Daniella Gilboa, Naama Levy, Liri Albag] released today by Al-Qassam speak in Arabic and say that they were well treated, given food water and clothes.
They also thanked Al-Qassam for keeping them safe from Israel’s bombardment. pic.twitter.com/B3WhcQDGv0— WN Resouces (@wnresources) January 25, 2025
കഴിഞ്ഞ ദിവസം മൂന്ന് ഇസ്രയേലി വനിതകളെ മോചിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് ഹമാസ് തടവുകാരായ പിടിച്ചിരുന്ന ഇസ്രയേലി പട്ടാളക്കാരികളായ നാല് വനിതകളെക്കൂടി മോചിപ്പിച്ചത്. ഇസ്രയേലി പട്ടാളവേഷം ധരിച്ചുതന്നെയാണ് ഈ നാല് വനിതകളും മോചിതരായതെന്ന് പുറത്തുവിട്ട ഫോട്ടോകള്‍ സൂചിപ്പിക്കുന്നു. നാല് പേരും പ്രസന്നവദനരായാണ് കാണപ്പെട്ടിരുന്നത്. ബന്ദികളായി പിടിച്ച ശേഷം പലസ്തീന്‍ തടവില്‍ ഇവര്‍ സുരക്ഷിതരമായിക്കഴിയുകയായിരുന്നു എന്നാണ് സൂചനകള്‍. തടവിലായിരുന്ന തങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തിരുന്നതായി അവര്‍ തന്നെ പറയുന്നു. ഇവര്‍ മോചിതരായതിന് ശേഷം വാഹനത്തില്‍ പോകുന്നതിന്റെ വീഡിയോകളും പുറത്തുവന്നു.
2023 ഒക്ടോബര്‍ ഏഴിനാണ് ഇവരെ ഇസ്രയേലില്‍ നിന്നും ഹമാസ് തട്ടിക്കൊണ്ടുപോയത്. ഡാനിയേല ഗില്‍ബോവ, ലിറി അല്‍ബാഗ്, നാമ ലെവി, കരീന അറീവ് എന്നിവരെയാണ് മോചിപ്പിച്ചത്. പലസ്തീന്‍ വക്താവായ അബു ഒബെയ്ദയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ യുഎസ് സഹായത്തോടെ കഴിഞ്ഞ ആറ് മാസക്കാലമായി നടത്തിയിരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇസ്രയേലും പലസ്തീനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: