പ്രയാഗ്‌രാജ് ; ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ പുണ്യത്തിലാണ് ഉത്തർപ്രദേശ്. മഹാകുംഭമേളയുടെ പുണ്യവും പേറി ഈ മണ്ണി ജനിച്ചത് അഞ്ച് കുഞ്ഞുങ്ങളാണ്.
മൗനി അമാവാസിയിലെ രണ്ടാം അമൃത് സ്നാന ഉത്സവത്തിന് മുമ്പ് മേളയിലെ സെക്ടർ 2 ലെ സെൻട്രൽ ഹോസ്പിറ്റലിലാണ് അഞ്ചാമത്തെ പെൺകുഞ്ഞ് ജനിച്ചത്. പ്രതാപ്ഗഢ് നിവാസിയും ഫെയർ ഏരിയയിലെ ജോലിക്കാരിയുമായ പായൽ എന്ന യുവതിയാണ് വൈകുന്നേരം 7.08 ന് പെൺകുഞ്ഞിന് ജന്മം നൽകിയത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പായലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ത്രിവേണീ സംഗമതീരത്ത് പിറന്ന പെൺകുട്ടിക്ക് യമുന എന്ന് പേരിട്ടു
പെൺകുട്ടി ജനിച്ചതറിഞ്ഞ് സെൻട്രൽ ആശുപത്രിയിൽ സന്തോഷത്തിന്റെ അന്തരീക്ഷം നിറഞ്ഞു. ഇതുവരെ മഹാകുംഭമേളയ്‌ക്കായി ഒരുക്കിയ ഈ ആശുപത്രിയിൽ അഞ്ച് കുട്ടികൾ ജനിച്ചു. ഈ കുഞ്ഞുങ്ങൾക്ക് മേളയുമായി ബന്ധപ്പെട്ട പേരുകളാണ് നൽകിയതും . ആദ്യത്തെ കുട്ടിയുടെ പേര് കുംഭ്, രണ്ടാമത്തെ പെൺകുട്ടിയുടെ പേര് ഗംഗ, മൂന്നാമത്തെ ആൺകുട്ടിയുടെ പേര് ശംഭു, നാലാമത്തെ കുട്ടിയുടെ പേര് ബജ്രംഗി എന്നിങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: