കൊല്ലം: ചടയമംഗലത്ത് വീട്ടില്‍ കയറി 14 കാരിയെ മര്‍ദ്ദിച്ച 52 കാരന്‍ അറസ്റ്റില്‍.ചടയമംഗലം അയ്യപ്പന്‍മുക്ക് സ്വദേശി ശ്രീകുമാറാണ് അറസ്റ്റിലായത്.
കുട്ടിയുടെ കുടുംബത്തോടുള്ള മുന്‍വൈരാഗ്യമാണ് പ്രതിയുടെ അതിക്രമത്തിന് കാരണം. ഇക്കഴിഞ്ഞ പതിനാറാം തീയതി രാവിലെയാണ് വീടിന്റെ മുറ്റത്തു നില്‍ക്കുകയായിരുന്ന 14 കാരിയെ മദ്യ ലഹരിയില്‍ എത്തിയ ശ്രീകുമാര്‍ മര്‍ദ്ദിച്ചത്.
കുട്ടിയുടെ മുടിയ്‌ക്ക് കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
കുടുംബം നല്‍കിയ പരാതിയിലാണ് ചടയമംഗലം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരു മാസം മുന്‍പ് പെണ്‍കുട്ടിയെയും സഹോദരിയെയും പ്രതി അസഭ്യം പറഞ്ഞതില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ വൈരാഗ്യത്തിലാണ് ശ്രീകുമാര്‍ കുട്ടിയെ ആക്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: