Kerala

വാല്‍പ്പാറയില്‍ വൈദ്യുതി വകുപ്പിന്റെ ജീപ്പ് കാട്ടാന ആക്രമിച്ചു

Published by

മലക്കപ്പാറ: വാല്‍പ്പാറയില്‍ വൈദ്യുതി വകുപ്പിന്റെ ജീപ്പ് കാട്ടാന ആക്രമിച്ച് പത്ത് അടിയോളം താഴ്ചയിലേക്ക് മറിച്ചിട്ടു. ആനമലയ്‌ക്ക് സമീപം നവമലയില്‍ ജൂനിയര്‍ വൈദ്യുതി വിഭാഗം എന്‍ജിനീയറായ വിശ്വനാഥനും വൈദ്യുതി വകുപ്പിലെ ജീവനക്കാരും അത്താളി വഴി ആളിയാറിലേക്ക് പോകുമ്പോഴാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ജീപ്പ് കാട്ടാന കൊമ്പില്‍ കോര്‍ത്ത് മറിച്ചിടുകയായിരുന്നു. നിസാര പരിക്കുകളോടെ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ മേഖലയില്‍ കാട്ടാന നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും വാഹനങ്ങളെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by