മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ ഇന്ന് മയക്കുവെടിവെയ്‌ക്കാനുളള നീക്കം ഉപേക്ഷിച്ചു. ആന അവശനിലയില്‍ ആയതിനാലാണിത്.
ആനയെ പുറത്തെത്തിച്ച് സമീപത്തെ വനത്തിലേയ്‌ക്ക് വിടാനാണ് നിലവിലെ തീരുമാനം. നാളെയും നിരീക്ഷണം തുടരും. നാട്ടുകാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ഡിഎഫ്ഒ പറഞ്ഞു.
ആനയെ മയക്കുവെടി വെച്ച് കിണറ്റില്‍ നിന്ന് കയറ്റി മറ്റൊരു ഉള്‍ക്കാട്ടില്‍ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആനയെ സമീപത്തെ വനത്തില്‍ വിടാനുളള വനംവകുപ്പിന്റെ തീരുമാനത്തില്‍ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചു. കാട്ടാനയെ കിണറ്റില്‍ നിന്ന് പുറത്തെത്തിക്കാന്‍ എത്തിച്ച മണ്ണു മാന്തി യന്ത്രവും നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് തിരിച്ചയച്ചു. ചര്‍ച്ചയില്‍ ധാരണയായതിന് ശേഷം മാത്രം രക്ഷാപ്രവര്‍ത്തനം മതിയെന്നാണ് നാട്ടുകാരുടെ നിലപാട്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വെറ്റിലപ്പാറ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്.
അതിനിടെ, കാട്ടാനയെ പുറത്തെത്തിക്കും മുമ്പ് കൃഷിഭൂമി ഉടമയ്‌ക്ക് നഷ്ട പരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക