കോഴിക്കോട് : ഡിഎംഒ ഓഫീസിലെ കസേരകളി അവസാനമില്ലാതെ മുന്നോട്ട് . ഡിഎംഒയായി ഡോ. ആശാ ദേവിയെ നിയമിച്ചത് അടക്കം സ്ഥലംമാറ്റ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്‌റ്റേ ചെയ്തു.ഇതോടെ ഡോ. രാജേന്ദ്രന്‍ ഡിഎംഒ ആയി തുടരും.
കണ്ണൂര്‍ ഡിഎംഒ ഡോ. പിയുഷ് നമ്പൂതിരി നല്‍കിയ ഹര്‍ജിയിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ്. ഡോ.പിയുഷിന് കൊല്ലം ഡി എം ഓ ആയിട്ടാണ് സ്ഥലം മാറ്റം നല്‍കിയത്. അടുത്ത മാസം 18നു ഹര്‍ജി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി നിയമിച്ചു കൊണ്ടായിരുന്നു ഉത്തരവ്.എന്നാല്‍ ഇതിനെതിരെ നിലവിലെ ഡിഎംഒ ഡോ. എന്‍ രാജേന്ദ്രന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതേടെ ഉത്തരവ് ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്തു.ഇതോടെ ഒരേ മുറിയില്‍ രണ്ട് ഡിഎംഒ ആയി.
പിനന്നീട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം ഡോ. ആശാദേവി ഡിഎംഒയായി ചുമതലയേറ്റു. ഇതിനെതിരെ ഡോ. രാജേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇരു ഭാഗത്തെയും കേട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇതു പ്രകാരം ഡോ.ആശാദേവിയെ കോഴിക്കോട് ഡിഎംഓയായും ഡോ. എന്‍.രാജേന്ദ്രനെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറായും നിയമിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവിന് വീണ്ടും സ്‌റ്റേ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക